സിംബാബ്‌വെയ്‌ക്കെതിരെ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും....

സിംബാബ്‌വെയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ശിഖാര്‍ ധവാനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റിയ ബിസിസിഐ കെ എല്‍ രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചു. ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് ഏകദിന പരമ്ബരയില്‍ കളിക്കാനുള്ള ഗ്രീന്‍ സിഗ്‌നല്‍ കെ എല്‍ രാഹുലിന് ലഭിച്ചത്. ഇതോടെയാണ് ധവാനെ ക്യാപ്റ്റന്‍ സ്ഥനത്തുനിന്നും ഇന്ത്യ മാറ്റിയത്.
നേരത്തെ വിന്‍ഡീസിനെതിരായ ടി20 പരമ്ബരയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കെ എല്‍ രാഹുലിന് പര്യടനം മുഴുവനായും നഷ്ടപെട്ടിരുന്നു. ഐ പി എല്ലിന് ശേഷം പരിക്കിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് വേണ്ടി ഒരു മത്സരത്തില്‍ പോലും കളിക്കുവാന്‍ കെ എല്‍ രാഹുലിന് സാധിച്ചിരുന്നില്ല. സൗത്താഫ്രിക്കയ്‌ക്കെതിരായ ഹോം സിരീസും താരത്തിന് നഷ്ടപെട്ടിരുന്നു.
ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് കെ എല്‍ രാഹുലിന്. ഏഷ്യാ കപ്പിന് മുന്‍പായി നടക്കുന്ന ഈ പരമ്ബരയില്‍ കളിച്ചുകൊണ്ട് മാച്ച് ഫിറ്റ്‌നസ് നേടിയെടുക്കുവാനാണ് താരത്തെ ബിസിസിഐ ടീമില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ഏഷ്യ കപ്പിന്റെ ടീമിലുള്ളവരില്‍ കെ എല്‍ രാഹുല്‍ മാത്രമാണ് സിംബാബ്‌വെയ്‌ക്കെതിരെ കളിക്കുന്നത്. ഈ മാസം 18 നാണ് മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്ബര ആരംഭിക്കുന്നത്.
https://www.facebook.com/Malayalivartha























