ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തിലെ ആദ്യ ഏകദിനം ഇന്ന്.... സ്‌ക്വാഡില്‍ ഇടം നേടിയ സഞ്ജുവിന് ഈ പരമ്പര നിര്‍ണായകം

ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തിലെ ആദ്യ ഏകദിനം ഇന്ന്. ഉച്ചയ്ക്ക് 12.45 ന് ഹരാരെയിലാണ് മത്സരം. മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയിലെ രണ്ടാമത്തെ മത്സരം 20നും മൂന്നാമത്തെ മത്സരം 22നും നടക്കും.
കെ.എല്‍ രാഹുലിന്റെ കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. സ്‌ക്വാഡില്‍ ഇടം നേടിയ സഞ്ജുവിന് ഈ പരമ്പര നിര്‍ണായകമാണ്. ഈ വര്‍ഷത്തെ ട്വന്റി-20 ലോകകപ്പില്‍ സ്ഥാനം ലഭിക്കാനിടയില്ലെന്ന് ഏറെക്കുറെ വ്യക്തമായ സാഹചര്യത്തില്‍ ഏകദിന ടീമിലെ സ്ഥിരാംഗമാവുക എന്ന ലക്ഷ്യത്തോടെയാകും സഞ്ജു സാംസണ്‍ ഇറങ്ങുക.
ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വലിയ പ്രസക്തിയില്ലാത്ത പരമ്പരയാണെങ്കിലും സഞ്ജു സാംസനെപ്പോലെ ടീമില്‍ തുടരുക എന്നത് ലക്ഷ്യമിടുന്ന ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം പ്രതിഭ പുറത്തെടുക്കാനായി കിട്ടുന്ന അവസരമാണ് സിംബാബ്വെ പോലൊരു ടീമിനെതിരായ പരമ്പര.
2015ല്‍ സഞ്ജു ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത് ഒരു സിംബാബ്വെ പര്യടനത്തിലായിരുന്നു. ഇഷാന്‍ കിഷനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ടീമില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഇഷാനു പകരമായി സഞ്ജുവാണ് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടത്. ഒരു അര്‍ദ്ധസെഞ്ച്വറി നേടിയ സഞ്ജുവിന്റെ കീപ്പിംഗിലെ മികവ് ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. അതുകൊണ്ടുതന്നെ സിംബാബ്വെയ്ക്കെതിരായ പരമ്പരയിലും സഞ്ജു കളത്തിലിറങ്ങുന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.
"
https://www.facebook.com/Malayalivartha























