ഏകദിന ക്രിക്കറ്റ് പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കളിക്കളത്തിലേക്ക്... ഇന്ത്യ സിംബാബ്‌വെ രണ്ടാം ഏകദിനം ഇന്ന്

ഏകദിന ക്രിക്കറ്റ് പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കളിക്കളത്തിലേക്ക്... സിംബാബ്വെക്കെതിരെ, ആദ്യകളിയിലെ തകര്‍പ്പന്‍ ജയത്തിനുപിന്നാലെ, ഏകദിന ക്രിക്കറ്റ് പരമ്പര ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. പരീക്ഷണമെന്ന നിലയ്ക്ക് ഇന്ന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്താന്‍ ഇടയുണ്ട്. ഉച്ചയ്ക്ക് 12.45-നാണ് മത്സരം നടക്കുക.
ജയിച്ചാല്‍ മൂന്നുമത്സര പരമ്പര നേടാം. ഹരാരെയില്‍ പകല്‍ 12.45നാണ് കളി.ഓള്‍റൗണ്ട് പ്രകടനവുമായാണ് ഇന്ത്യ ഒന്നാംമത്സരത്തില്‍ 10 വിക്കറ്റിന് ജയിച്ചത്.
പരിക്കുമാറി ആറ് മാസത്തിനുശേഷം കളത്തില്‍ എത്തിയ ദീപക് ചഹാര്‍ പന്തില്‍ മിന്നി. പ്രസിദ്ധ് കൃഷ്ണയും അക്സര്‍ പട്ടേലും ദീപക്കിന് പിന്തുണ നല്‍കി. മൂവര്‍ക്കും മൂന്നുവീതം വിക്കറ്റുണ്ട്. ബാറ്റിങ്ങിലാകട്ടെ ഓപ്പണിങ് കൂട്ടുകെട്ടില്‍ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് അനായാസം വിജയം കണ്ടു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകില്ല. ബംഗ്ലാദേശിനെതിരെ പരമ്പരയില്‍ മിന്നുംകളി പുറത്തെടുത്ത സിംബാബ്വെയായിരുന്നില്ല ഇന്ത്യക്കെതിരെ. തീര്‍ത്തും നിരാശപ്പെടുത്തി.
കളത്തില്‍ ആരും ഉത്തരവാദിത്വം കാട്ടിയില്ല. പോരായ്മകള്‍ മായ്ച്ച് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് റെഗിസ് ചകബ്വയും കൂട്ടരും.
"
https://www.facebook.com/Malayalivartha























