സിംബാബ്വെയെ തറപറ്റിച്ച് ഇന്ത്യ... സിംബാബ്വെയ്‌ക്കെതിരെ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ട് ഇന്ത്യ

രണ്ടാം ഏകദിനത്തില്‍ സിംബാബ്വെയ്‌ക്കെതിരെ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ട് ഇന്ത്യ. 162 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നേടിയെടുത്തത് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍. നൂറു റണ്‍സ് തികയ്ക്കും മുമ്പ് നാലുവിക്കറ്റ് നഷ്ടമായ ഇന്ത്യയെ സഞ്ജു സാംസണ്‍ ദീപക് ഹൂഡ അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് വിജയത്തിലേയ്‌ക്കെത്തിച്ചത്. നാല് സിക്‌സും മൂന്ന് ഫോറും അടക്കം 39 പന്തില്‍ 43 റണ്‍സുമായി സഞ്ജു സാംസണ്‍ പുറത്താകാതെ നിന്നു. സിക്‌സടിച്ചാണ് സഞ്ജു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റുചെയ്ത സിംബാബ്്വെയ്ക്ക് 161 റണ്‍സ് മാത്രമാണ് നേടാനായത്. ഷാര്‍ദുല്‍ ഠാക്കൂര്‍ മൂന്നുവിക്കറ്റ് വീഴ്ത്തി. മൂന്നുമല്‍സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.
സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പിങ്ങില്‍ തിളങ്ങി മലയാളി താരം സഞ്ജു സാംസണ്‍. സിംബാബ്‌വെ ഓപ്പണര്‍ തകുഷ്‌വനാഷെ കൈറ്റാനോയെ ഒറ്റക്കൈകൊണ്ട് ക്യാച്ചെടുത്താണു സഞ്ജു പുറത്താക്കിയത്. പേസര്‍ മുഹമ്മദ് സിറാജ് എറിഞ്ഞ ഒന്‍പതാം ഓവറിലായിരുന്നു സംഭവം. കൈറ്റാനോയുടെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് വലതു ഭാഗത്തേക്കു ഡൈവ് ചെയ്ത് സഞ്ജു പിടിച്ചെടുക്കുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 38.1 ഓവറില്‍ 161 റണ്‍സിന് ഓള്‍ ഔട്ടായി. 42 റണ്‍സെടുത്ത സീന്‍ വില്യംസാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി ശാര്‍ദൂല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെയ്ക്ക് താളം കണ്ടെത്താനായില്ല. ഓപ്പണിങ് വിക്കറ്റില്‍ തകുട്‌സ്വാനാഷി കൈറ്റാനോയും ഇന്നസെന്റ് കായ്യയും ചേര്‍ന്ന് 20 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എട്ട് ഓവര്‍ വരെ ഇരുവരും ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിച്ചു.
https://www.facebook.com/Malayalivartha























