ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ പേസര്‍ ജൂലന്‍ ഗോസ്വാമി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു....

ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ പേസര്‍ ജൂലന്‍ ഗോസ്വാമി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. സെപ്തംബര്‍ 24ന് ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ നടക്കുന്ന ഏകദിനം ഇന്ത്യന്‍ പേസറുടെ വിടവാങ്ങല്‍ മത്സരമായിരിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍
വനിതാ ക്രിക്കറ്റിലെ ഇന്ത്യന്‍ പേസ് ഇതിഹാസം ജുലന്‍ ഗോസ്വാമി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. സെപ്തംബര്‍ 24ന് ഇംഗ്ലണ്ടിനെതിരെ ലോഡ്‌സില്‍ നടക്കുന്ന ഏകദിനം ഇന്ത്യന്‍ കുപ്പായത്തില്‍ 39കാരിയായ ജുലന്റെ അവസാന മത്സരമായിരിക്കും. ട്വന്റി-20യില്‍ നിന്ന് ജുലന്‍ നേരത്തേ വിരമിച്ചിരുന്നു.
. അന്താരാഷ്ട്ര തലത്തില്‍ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നായി 352 വിക്കറ്റുകളാണ് ജുലന്‍ സ്വന്തമാക്കിയത്.
2002 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലൂടെയാണ് അന്താരാഷ്ട്ര തലത്തില്‍ ജുലന്‍ അരങ്ങേറിയത്. 201 ഏകദിനങ്ങളില്‍ നിന്നായി 252ഉം 68 ട്വന്റി- കളില്‍ നിന്നായി 56ഉം 12 ടെസ്റ്റുകളില്‍ നിന്നായി 44 വിക്കറ്റും ജുലന്‍ നേടിയിട്ടുണ്ട്.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റി നേടിയതും ഏകദിന ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റുനേടിയ വനിതാ താരമെന്ന റെക്കാഡും ജുലന് സ്വന്തമാണ്. ഏകദിന ലോകകപ്പില്‍ നിന്നായി 39 വിക്കറ്റുകളാണ് ജുലന്റെ പേരിലുള്ളത്. അഞ്ച് ലോകകപ്പുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു.
ബംഗാള്‍ സ്വദേശിയായ ജൂലന്‍ തന്റെ 39ാം വയസ്സിലാണ് വിരമിക്കുന്നത്. വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡിന് ഉടമയാണ്.
https://www.facebook.com/Malayalivartha























