"സാർ ഞാൻ പാകിസ്താനിൽ നിന്നുമാണ്, നിങ്ങളുടെ കടുത്ത ആരാധകനാണ്. ഒരു സെൽഫി ലഭിക്കും എന്ന പ്രതീക്ഷയിലാണ് ദുബായ് വരെ വന്നത്..." കിംഗ് കോലിയെ കാണാനും സെൽഫിയെടുക്കാനും ദുബായിലെത്തി ലാഹോറിൽ നിന്നുള്ള ഒരു ആരാധകൻ, വൈറലായി ദൃശ്യങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരാണ് ഉള്ളത്. പ്രത്യേകിച്ച് മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയ്ക്ക്. കൂടാതെ പാകിസ്താനിലും ആരാധകർക്ക് കുറവില്ല. സൂപ്പർ താരത്തിനൊപ്പം ഒരു സെൽഫി എടുക്കാൻ ആഗ്രഹിക്കുന്നവരും കുറവല്ല. ഇപ്പോഴിതാ ഇത്തരത്തിൽ ലാഹോറിൽ നിന്നുള്ള ഒരു ആരാധകൻ കിംഗ് കോലിയെ കാണാനും സെൽഫിയെടുക്കാനും ദുബായിലെത്തിയ വാർത്തയാണ് വൈറലാകുന്നത്. മുഹമ്മദ് ജിബ്രാനൊപ്പം സെൽഫിക്ക് പോസ് ചെയ്ത ആ ആരാധകന്റെ ആഗ്രഹം സഫലീകരിച്ചിരിക്കുകയാണ് വിരാട് കോലി.
അതായത് ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ടിലാണ് സംഭവം നടന്നത്. 2022ലെ ഏഷ്യാ കപ്പിന് മുന്നോടിയായി തന്നെ ഇന്ത്യൻ ടീം പരിശീലനം നടത്തിയിരുന്നു. ട്രെയിനിങ് സെഷനുശേഷം താരങ്ങൾ ടീം ബസിലേക്ക് മടങ്ങുമ്പോൾ മുഹമ്മദ് ജിബ്രാൻ കോലിയുടെ അടുത്തേക്ക് ഓടിയെത്തിയിരുന്നു. എന്നാൽ ഗ്രൗണ്ടിൽ നിയോഗിച്ചിരുന്ന സുരക്ഷാ ഗാർഡുകൾ ഇയാളെ തടയുകയുണ്ടായി. ഈ സമയം ഇത് ശ്രദ്ധിക്കാതെ കോലി മുന്നോട്ട് നീങ്ങി.
“സാർ ഞാൻ പാകിസ്താനിൽ നിന്നുമാണ്, നിങ്ങളുടെ കടുത്ത ആരാധകനാണ്. ഒരു സെൽഫി ലഭിക്കും എന്ന പ്രതീക്ഷയിലാണ് ദുബായ് വരെ വന്നത്” എന്ന് ആരാധകൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ഇതു കേട്ട കോലി തൻ്റെ ആരാധകനെ നിരാശപ്പെടുത്തിയില്ല. മുഹമ്മദ് ജിബ്രാനൊപ്പം സെൽഫിക്ക് പോസ് ചെയ്ത ആഗ്രഹം സഫലീകരിച്ചു നൽകുകയുണ്ടായി. “ഒരു മികച്ച ക്രിക്കറ്റ് കളിക്കാരൻ എന്നതിലുപരി അദ്ദേഹം ഒരു അത്ഭുതകരമായ വ്യക്തിയാണ്” – എന്നും മുഹമ്മദ് പറഞ്ഞു.
https://www.facebook.com/Malayalivartha























