ഏഷ്യാകപ്പില്‍ ഇന്ത്യ ഇന്ന് ഹോങ്കോംഗിനെതിരെ.... ട്വന്റി-20 ഫോര്‍മാറ്റില്‍ ഇന്ത്യയും ഹോങ്കോംഗും മുഖാമുഖം

ഏഷ്യാ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യ ഇന്നു ഹോങ്കോംഗിനെതിരേ. ടൂര്‍ണമെന്റിലെ ഏറ്റവും ദുര്‍ബലരെന്നു കരുതപ്പെടുന്ന ഹോ ങ്കോംഗിനെതിരേ അനായാസ ജയമാണു രോഹിത് ശര്‍മയും സംഘവും ലക്ഷ്യമിടുന്നത്.
ജയിച്ചാല്‍ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യക്കു സൂപ്പര്‍ ഫോറിലേക്കു മുന്നേറാം. രാത്രി 7.30നാണു മത്സരം.ട്വന്റി-20 ഫോര്‍മാറ്റില്‍ ഇന്ത്യയും ഹോങ്കോംഗും ആദ്യമായാണു മുഖാമുഖം വരുന്നത്.
ഏകദിനത്തില്‍ രണ്ടു തവണ ഇരു ടീമും ഇതിനകം ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യക്കായിരുന്നു. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യയും ഹോങ്കോംഗും ഒരേ ഗ്രൂപ്പിലാണു കളിച്ചത്.പാക്കിസ്ഥാനെതിരേ കളിച്ച ടീമില്‍ ചില മാറ്റങ്ങളുമായിട്ടാവും ഹോങ്കോംഗിനെതിരേ ഇന്ത്യ ഇറങ്ങുക. ഇടംകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്തിനെ ഇന്ത്യ ടീമിലേക്കു തിരിച്ചുവിളിച്ചേക്കും.
എന്നാല്‍, ആരെ ഒഴിവാക്കുമെന്നതാണു മാനേജ്‌മെന്റിനെ കുഴപ്പിക്കുന്നത്. സ്‌പെഷലിസ്റ്റ് ഫിനിഷറായി കണ്ടുവച്ചിരിക്കുന്ന ദിനേശ് കാര്‍ത്തിക്കിനെ കൈവിടാന്‍ ഇന്ത്യക്കു താത്പര്യമില്ല. കാര്‍ത്തിക്കിനെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയാണെങ്കില്‍ മോശം ഫോമിലുള്ള ഉപനായകന്‍ കെ.എല്‍. രാഹുലിനാകും പുറത്തുപോകേണ്ടിവരിക. അങ്ങനെവന്നാല്‍ സൂര്യകുമാര്‍ യാദവിനെ ഓപ്പണറായി ഇറക്കും. അതേസമയം, ട്വന്റി-20 ലോകകപ്പ് മുന്നില്‍നില്‍ക്കെ ഇനിയും പരീക്ഷണത്തിനു മുതിരണമോ എന്ന ചോദ്യവും ടീം മാനേജ്‌മെന്റിനു മുന്നിലുണ്ട്.
https://www.facebook.com/Malayalivartha























