തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് കടന്നു..... ഹോങ്കോംഗിനെതിരെ ഇന്ത്യക്ക് 40 റണ്‍സ് വിജയം

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് കടന്നു..... ഹോങ്കോംഗിനെതിരെ ഇന്ത്യക്ക് 40 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോംഗിന് 152 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 41 റണ്‍സ് എടുത്ത ബാബര്‍ ഹയാത്തും കിഞ്ചിത് ഷായും (30) മാത്രമാണ് ഹോങ്കോംഗ് നിരയില്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്.
വാലറ്റത്ത് ആയിസാസ് ഖാനും (26) സ്‌കോട്ട് മക്‌ചെനിയും (16) നടത്തിയ പോരാട്ടം തോല്‍വി ഭാരം കുറച്ചു. ജയിച്ചെങ്കിലും പേസര്‍മാരായ അവേശ് ഖാനും (നാല് ഓവറില്‍ 53) അര്‍ഷ്ദീപ് സിംഗും (നാല് ഓവറില്‍ 44) നേടിയത്.
കോഹ്ലിയുടേയും (59) സൂര്യകുമാര്‍ യാദവിന്റെയും (68) അര്‍ധ സെഞ്ചുറികളുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. റണ്‍വരള്‍ച്ചയ്ക്ക് അറുതി കണ്ടെത്തിയ വിരാട് കോഹ്ലിയും സൂര്യനായി കത്തിക്കയറിയ സൂര്യകുമാര്‍ യാദവുമായിരുന്നു ഇന്ത്യന്‍ ഇന്നിംഗിസിന്റെ ഹൈലൈറ്റ്. ഇരുവരും പുറത്താകാതെ നില്‍ക്കുകയും ചെയ്തു. 44 പന്തില്‍ മൂന്ന് സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്‌സ്.
ഇഴഞ്ഞുനീങ്ങിയ ഇന്ത്യന്‍ ഇന്നിംഗ്‌സിനെ സൂര്യകുമാറായിരുന്നു പ്രതീക്ഷകളുടെ ബൗണ്ടറി കടത്തിയത്. 26 പന്തില്‍ ആറ് സിക്‌സും ആറ് ബൗണ്ടറിയും സൂര്യകുമാറിന്റെ ബാറ്റില്‍നിന്നും പിറന്നു. അവസാന ഓവറില്‍ നാല് സിക്‌സര്‍ ഉള്‍പ്പെടെ 26 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചെടുത്തത്.
സൂര്യ-കോഹ്ലി കൂട്ടുകെട്ട് 42 പന്തില്‍ 98 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (21) കെ.എല്‍ രാഹുലും (36) പതിഞ്ഞ തുടക്കമാണ് നല്‍കിയത്. രോഹിത് പുറത്തായി കോഹ്ലി വന്നിട്ടും സ്‌കോര്‍ കുതിച്ചില്ല. കോഹ്ലിക്ക് കൂട്ടായി സൂര്യകുമാര്‍ എത്തിയപ്പോഴാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ സൂര്യന്‍ ഉദിച്ചത്.
"https://www.facebook.com/Malayalivartha























