ഇന്ത്യ പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം ഇന്ന് .... ദുബായില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക, കരുത്ത് തെളിയിക്കാന്‍ അയല്‍ക്കാര്‍ നേര്‍ക്കുനേര്‍ , ആത്മവിശ്വാസത്തോടെ ടീം ഇന്ത്യ

ഇന്ത്യ പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം ഇന്ന് .... ദുബായില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക, കരുത്ത് തെളിയിക്കാന്‍ അയല്‍ക്കാര്‍ നേര്‍ക്കുനേര്‍ , ആത്മവിശ്വാസത്തോടെ ടീം ഇന്ത്യ
ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം ഇന്ന് ദുബായില്‍ തുടങ്ങും. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് പാകിസ്ഥാനെ തോല്‍പിച്ചിരുന്നു. പരുക്കേറ്റ രവീന്ദ്ര ജഡേജയുടെ അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ലോകകപ്പ് തോല്‍വിക്ക് പകരം വീട്ടിയ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മ്മയുടെ ടീം ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ബാബര്‍ അസമിന്റെ മുറിവേറ്റ പാകിസ്ഥാന്‍ ശക്തമായ പോരാട്ടം ലക്ഷ്യമിടുകയാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് കരുത്തും ഫോം വീണ്ടെടുത്ത വിരാട് കോലിയും അയല്‍ക്കാരെ അസ്വസ്ഥരാക്കിയേക്കും.
കെ എല്‍ രാഹുലിന്റെ മെല്ലപ്പോക്കും പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ അഭാവുമായിരിക്കും ഇന്ത്യന്‍ ക്യാമ്പിലെ ആശങ്കയായിട്ടുള്ള്ത.് ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ പകരമെത്തുമെങ്കിലും ജഡേജയുടെ ബാറ്റിംഗ് മികവിനൊപ്പം എത്തുമോയെന്നത് സംശയം ബാക്കിയാണ്. ഇടംകൈയന്‍ ബാറ്റര്‍ക്ക് മുന്‍തൂക്കം നല്‍കിയാല്‍ ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്തിനായിരിക്കും അവസരമുള്ളത്.
അതേസമയം ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ് എന്നിവരിലാണ് പാകിസ്ഥാന്റെ റണ്‍സ് പ്രതീക്ഷ. പരിക്കേറ്റ യുവപേസര്‍ ഷാനവാസ് ദഹാനിയുടെ അഭാവം തിരിച്ചടിയാവും. നസീം ഷായുടെ ഓപ്പണിംഗ് സ്‌പെല്‍ കളിയുടെ ഗതി നിര്‍ണയിക്കുക. ഏഷ്യാ കപ്പില്‍ അവസാനം ഏറ്റുമുട്ടിയ നാല് കളിയിലും ഇന്ത്യക്കായിരുന്നു ജയം. നാല് തവണയും ഇന്ത്യ ജയിച്ചത് റണ്‍സ് പിന്തുടര്‍ന്നാണെന്നതാണ് സവിശേഷത.
https://www.facebook.com/Malayalivartha























