ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററും മുന്‍ നായകനുമായ മുഷ്ഫിഖുര്‍ റഹിം അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററും മുന്‍ നായകനുമായ മുഷ്ഫിഖുര്‍ റഹിം അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനുവേണ്ടിയാണ് താരം ട്വന്റി 20യില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ മുഷ്ഫിഖുര്‍ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.
ഏഷ്യാ കപ്പില്‍ നിന്ന് ബംഗ്ലാദേശ് പുറത്തായതിനു പിന്നാലെയാണ് മുഷ്ഫിഖുര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പില്‍ താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. രണ്ട് മത്സരങ്ങളില്‍ നിന്നായി വെറും അഞ്ച് റണ്‍സ് മാത്രമാണ് മുഷ്ഫിഖുറിന് നേടാനായത്.
രണ്ട് മത്സരങ്ങളിലും തോറ്റ ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയും ചെയ്തു. അന്താരാഷ്ട്ര ട്വന്റി 20 മതിയാക്കിയെങ്കിലും ട്വന്റി 20 ലീഗ് മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കുമെന്ന് മുഷ്ഫിഖുര്‍ വ്യക്തമാക്കി. ഈ വര്‍ഷം ട്വന്റി 20യില്‍ നിന്ന് വിരമിക്കുന്ന രണ്ടാമത്തെ ബംഗ്ലാദേശ് താരമാണ് മുഷ്ഫിഖുര്‍. ഓപ്പണര്‍ തമിം ഇഖ്ബാല്‍ ജൂലായില്‍ ട്വന്റി 20യില്‍ നിന്ന് വിരമിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























