നിരാശരായി ഇന്ത്യ..... ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട സൂപ്പര്‍ ഫോര്‍ റൗണ്ട് മത്സരത്തില്‍ ഒരു പന്ത് ശേഷിക്കേ അഞ്ചുവിക്കറ്റിന്റെ വിജയം നേടി പാക്കിസ്ഥാന്‍

നിരാശരായി ഇന്ത്യ..... ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട സൂപ്പര്‍ ഫോര്‍ റൗണ്ട് മത്സരത്തില്‍ ഒരു പന്ത് ശേഷിക്കേ അഞ്ചുവിക്കറ്റിന്റെ വിജയം നേടി പാക്കിസ്ഥാന്‍.
ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ആദ്യ റൗണ്ടില്‍ പാകിസ്ഥാനെതിരെ നേടിയിരുന്ന അഞ്ചുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം ആവര്‍ത്തിക്കാന്‍ ഇന്ത്യയ്ക്കായില്ല.
എന്നാല്‍ സൂപ്പര്‍ ഫോറിലെ ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ച് ഫൈനലിലെത്തിയാല്‍ വീണ്ടുമൊരു ഇന്ത്യ പാക് പോരാട്ടത്തിന് വഴിയൊരുങ്ങാന്‍ സാദ്ധ്യതയേറെയാണ്.
പാകിസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സടിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ദ്ധസെഞ്ച്വറി നേടിയ മുന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടെയും (60),നായകന്‍ രോഹിത് ശര്‍മ്മയുടെയും (28),ഉപനായകന്‍ കെ.എല്‍ രാഹുലിന്റെയും (28) പോരാട്ടമാണ് ഇന്ത്യയെ ഈ സ്‌കോറിലെത്തിച്ചത പാകിസ്ഥാനുവേണ്ടി 51 പന്തുകളില്‍ 71 റണ്‍സടിച്ച മുഹമ്മദ് റിസ്‌വാനും 20 പന്തുകളില്‍ 42 റണ്‍സടിച്ച മുഹമ്മദ് നവാസും ചേര്‍ന്നാണ് വിജയത്തിന് അടിത്തറയിട്ടത്.
നവാസാണ് മാന്‍ ഒഫ് ദമാച്ച്. പരുക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം ദീപക് ഹൂഡയെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇന്നലെ കളിക്കാനിറങ്ങിയത്. ആവേഷ് ഖാന് പകരം സ്പിന്നര്‍ രവി ബിഷ്‌ണോയ്‌യും കളത്തിലിറങ്ങി. ദിനേഷ് കാര്‍ത്തികിന് പകരം റിഷഭ് പന്താണ് ഇന്നലെയും കളത്തിലിറങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിംഗില്‍ രോഹിതും കെ.എല്‍ രാഹുലും ചേര്‍ന്ന് തകര്‍ത്തടിക്കുകയായിരുന്നു. ആദ്യ അഞ്ചോവറില്‍ 54 റണ്‍സടിച്ച സഖ്യം ആറാം ഓവറിന്റെ ആദ്യ പന്തിലാണ് തകര്‍ന്നത്. 16 പന്തുകളില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമടക്കം 28 റണ്‍സടിച്ച രോഹിതിനെ ഖുഷ്ദില്‍ ഖാന്റെ കയ്യിലെത്തിച്ച് ഹാരിസ് റൗഫാണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേകിയത്.
"
https://www.facebook.com/Malayalivartha























