ഇന്ത്യ ഇന്ന് ശ്രീലങ്കയോട്.... ഏഷ്യാ കപ്പില്‍ പാകിസ്ഥാനോടേറ്റ തോല്‍വിയുടെ ക്ഷീണം മറക്കാന്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയോട് പൊരുതും

ഇന്ത്യ ഇന്ന് ശ്രീലങ്കയോട്.... ഏഷ്യാ കപ്പില്‍ പാകിസ്ഥാനോടേറ്റ തോല്‍വിയുടെ ക്ഷീണം മറക്കാന്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയോട് പൊരുതും.സൂപ്പര്‍ ഫോറില്‍ ആദ്യജയം തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്.
ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്കാണ് കളി. പാകിസ്ഥാനെതിരെ അവസാന ഓവറുകളിലാണ് ഇന്ത്യക്ക് തിരിച്ചടി കിട്ടിയത്. പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാര്‍ ഉള്‍പ്പെടെ ബൗളര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ പുതുമുഖ സ്പിന്നര്‍ രവി ബിഷ്‌ണോയ് മാത്രമാണ് പിടിച്ചുനിന്നത്.
ലങ്ക സൂപ്പര്‍ ഫോറിലെ ആദ്യകളിയില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പുഘട്ടത്തില്‍ അഫ്ഗാനോട് തോറ്റ ലങ്ക പിന്നെ ഏറെമാറി. ബംഗ്ലാദേശിനെതിരെ മികച്ച ജയമാണ് അവര്‍ കുറിച്ചത്.
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പരിക്കാണ് ഇന്ത്യക്ക് അവസാനമായി തിരിച്ചടി നല്‍കിയ സംഭവം. ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും പരിക്കുകാരണം പിന്മാറിയതോടെ ബൗളിങ് നിര ദുര്‍ബലമായിരുന്നു.
നിലവില്‍ ഭുവനേശ്വര്‍ മാത്രമാണ് ആശ്രയിക്കാവുന്ന പേസര്‍. പക്ഷേ, പാകിസ്ഥാനെതിരെ ഭുവനേശ്വറും മങ്ങി. പത്തൊമ്പതാം ഓവറില്‍ 19 റണ്ണാണ് വിട്ടുനല്‍കിയത്. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍ ലക്ഷ്യം അവസാന ഓവറില്‍ അവര്‍ മറികടക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























