പാകിസ്താനോട് ഏറ്റ പരാജയത്തിന് പിന്നാലെ ശ്രീലങ്കയോടും..... ശ്രീലങ്ക ആറ് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി... ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം എന്ന സ്വപ്‌നം അിശ്ചിതത്വത്തില്‍

പാകിസ്താനോട് ഏറ്റ പരാജയത്തിന് പിന്നാലെ ശ്രീലങ്കയോടും..... ശ്രീലങ്ക ആറ് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി... ഇതോടെ ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം എന്ന സ്വപ്‌നം അിശ്ചിതത്വത്തിലായി.
ഒരു ബോള്‍ ബാക്കി നില്‍ക്കെയാണ് വിജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ രോഹിത്ശര്‍മ്മയുടെ മികച്ച ബാറ്റിങാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്.
41 പന്തില്‍ 4 സിക്‌സറുകളും 5 ഫോറുമടക്കം 71 റണ്‍സ് ആണ് രോഹിത് നേടിയത്. മുന്‍നിരയുടെ തകര്‍ച്ചയ്ക്ക് ശേഷം രോഹിത് ശര്‍മ്മയ്‌ക്കൊപ്പം സൂര്യകുമാറിന്റെ 34 റണ്‍സാണ് നിര്‍ണ്ണായകമായ 97 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയത്.
കെ.എല്‍ രുഹുല്‍(6) റണ്‍സിനും വിരാട് കോഹ്ലി റണ്‍സൊന്നുമെടുക്കാതെ പുറത്തായതും ഇന്ത്യയ്ക്ക് തുടക്കത്തില്‍ ഞെട്ടലായി. എന്നാല്‍ രോഹിത് ശര്‍മ്മ മികച്ച ഫോമിലേയ്ക്ക് വന്നതോടെയാണ് സ്‌കോര്‍ ചലിച്ചത്. സൂര്യകുമാര്‍ യാദവ് പതിവ് ഫോമിലേയ്ക്ക് എത്തിയില്ലെങ്കിലും 29 പന്തില്‍ 34 റണ്‍സുമായി ക്യാപ്റ്റന് പിന്തുണ നല്‍കി. മദ്ധ്യനിരയില്‍ ഇന്ത്യയെ വരിഞ്ഞുമുറുക്കുന്നതില്‍ ശ്രീലങ്ക വിജയിച്ചു.
ഹാര്‍ദ്ദികും(17) ഋഷഭ് പന്തും(17) വീണതോടെ ഇന്ത്യന്‍ മധ്യനിരയും ചെറിയ സ്‌കോറുകളില്‍ ഒതുങ്ങി. അവസാന നിമിഷം ആഞ്ഞടിച്ച അശ്വിന്‍ 7 പന്തില്‍ 15 റണ്‍സ് നേടി സ്‌കോര്‍ 173ലേയ്ക്ക് എത്തിച്ചു. ദീപക് ഹൂഡ(3),ഭുവനേശ്വര്‍ കുമാര്‍(0) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായി.
ശ്രീലങ്കന്‍ ബൗളര്‍മാരില്‍ ദില്‍ഷന്‍ മധുഷനാക മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ചാമിക കരുണരത്‌നയും ദാസുന്‍ ഷനാകയും 2 വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ശ്രീലങ്ക തുടക്കം മുതല്‍ ആഞ്ഞടിച്ചത് വിജയം എളുപ്പമാക്കി. ഓപ്പണര്‍മാരായ പതും നിസംഗ(52), കുസല്‍ മെന്‍ഡിസ്(57) എന്നിവരുടെ പ്രകടനം ഇന്ത്യന്‍ ബൗളിങ് നിരയെ തകര്‍ത്തു. ഇന്ത്യയുടെ അടുത്ത മത്സരം 8ന് അഫ്ഗാനിസ്ഥാനുമായിട്ടാണ്.
https://www.facebook.com/Malayalivartha























