'എത്ര കാലമായി ഈ ചിരി ഇതുപോലെ കാണാൻ ഇന്ത്യ ആഗ്രഹിക്കുന്നു. ഈ മനുഷ്യന്റെ ഈ ചിരി രാജ്യത്തിനാകെ ഒരു ആത്മവിശ്വാസമാണ്, എത്ര വലിയ ലക്ഷ്യവും കൈവരിക്കാമെന്ന ആത്മവിശ്വാസം...' വിരാട് കൊഹ്‌ലിയെ പ്രശംസിച്ച് കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജ്യാന്തര തലത്തിൽ 71-മത് സെഞ്ചുറി തികച്ച് അഭിമാനമായി മാറുകയായിരുന്നു. രണ്ട് വർഷത്തിന് മുകളിലായുള്ള കാത്തിരിപ്പിന് ശേഷം സെഞ്ച്വറി വരൾച്ച അവസാനിപ്പിച്ച് വിരാട് കൊഹ്ലി. അഫ്ഗാനെതിരെ 61 പന്തിൽ 122 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്. കൊഹ്ലിയുടെ 71ആം സെഞ്ച്വറിയും ആദ്യ രാജ്യാന്തര ടി20 സെഞ്ച്വറിയുമാണിത്.
അതായത് 53 പന്തിലാണ് കൊഹ്ലി സെഞ്ച്വറി നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 212 റൺണ് അടിച്ചുകൂട്ടിയത്. ഇപ്പോഴിതാ വിരാട് കൊഹ്‌ലിയെ പ്രശാസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
എത്ര കാലമായി ഈ ചിരി ഇതുപോലെ കാണാൻ ഇന്ത്യ ആഗ്രഹിക്കുന്നു. ഈ മനുഷ്യന്റെ ഈ ചിരി രാജ്യത്തിനാകെ ഒരു ആത്മവിശ്വാസമാണ്, എത്ര വലിയ ലക്ഷ്യവും കൈവരിക്കാമെന്ന ആത്മവിശ്വാസം....
നിങ്ങൾ ക്രിസിൽ പകച്ച് നിന്നപ്പോൾ, ബാറ്റിന്റെ പ്രതിരോധത്തെ ഭേദിച്ച് പന്ത് വിക്കറ്റിൽ തൊട്ടപ്പോൾ, നിരാശയോടെയും അരിശത്തോടെയും പവലിയനിലേക്ക് മടങ്ങിയപ്പോഴൊക്കെ വേദനിച്ചവർ ഇന്ന് നിങ്ങൾ ലക്ഷ്യത്തിലെത്തിയ യോദ്ധാവിന്റെ ശരീര ഭാഷയിൽ ആ ബാറ്റ് അന്തരീക്ഷത്തിലേക്ക് ചുഴറ്റി ഉയർത്തിയപ്പോൾ സന്തോഷം കൊണ്ട് നിറഞ്ഞിട്ടുണ്ടാകും.
കോഹ്ലി നിങ്ങൾ നേടി, നിനിങ്ങളെ തന്നെ നേടി, വീരാടി നേടി....
This man is back , the unstoppable Virat Kohli
https://www.facebook.com/Malayalivartha























