‘അതുകൊണ്ട്? ഞാൻ പുറത്ത് ഇരിക്കണോ...’ ടി20-യിൽ വിരാട് കോലി ഓപ്പൺ ചെയ്യുമോ എന്ന ചോദ്യത്തോട് ദേഷ്യത്തോടെ മറുപടി നൽകി കെ.എൽ രാഹുൽ

ടി20-യിൽ വിരാട് കോലി ഓപ്പൺ ചെയ്യുമോ എന്ന ചോദ്യത്തോട് വളരെ ക്ഷുപിതനായി മറുപടി നൽകി കെ.എൽ രാഹുൽ. ‘അതുകൊണ്ട്? ഞാൻ പുറത്ത് ഇരിക്കണോ’ എന്ന് ദേഷ്യത്തോടെയാണ് താരം മറുപടി നൽകിയത്. അഫ്ഗാനിസ്താനെതിരെ ടി20 ക്രിക്കറ്റിൽ ആദ്യ സെഞ്ച്വറി നേടിയ കോലി, ലോകകപ്പിൽ രോഹിത് ശർമ്മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യണോ എന്ന ചോദ്യമാണ് രാഹുലിനെ ഏറെ ചൊടിപ്പിച്ചത്.
“വിരാട് റൺസ് നേടുന്നത് ടീമിന് ബോണസാണ്. അഫ്ഗാനെതിരായ തൻ്റെ ബാറ്റിംഗിൽ അദ്ദേഹം സന്തുഷ്ടനാണെന്ന് എനിക്കറിയാം. ബാറ്റിംഗ് മെച്ചപ്പെടുത്താൻ കോലി ശ്രമിക്കുന്നതിന്റെ ഫലമാണ് ഇപ്പോൾ കണ്ടത്. വിരാട് കോലിയെ നിങ്ങൾക്കെല്ലാവർക്കും അറിയാം, വർഷങ്ങളായി അദ്ദേഹം കളി നമ്മൾ കാണുന്നു. ഓപ്പണറായി കളിച്ചാൽ മാത്രമേ സെഞ്ച്വറി നേടാനാവു എന്നില്ല. മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യുമ്പോഴും കോലിക്ക് സെഞ്ച്വറി നേടാൻ കഴിയും.” – എന്ന് രാഹുൽ പറയുന്നു.
“കോലിയെ പോലെയുള്ള ഒരു താരം ഫോമിലേക്ക് തിരികെ എത്തിയതിൽ സന്തോഷം. 2-3 ഇന്നിംഗ്‌സുകൾ കൂടി കളിച്ചാൽ അദ്ദേഹത്തിൻ്റെ ആത്മവിശ്വാസം വീണ്ടും വർധിക്കും. ടീം എന്ത് റോൾ ആണ് കോലിയിൽ നിന്ന് ആവശ്യപ്പെടുന്നത് എന്നതിൽ ആണ് കാര്യം. അടുത്ത കളിയിൽ ചിലപ്പോൾ കോലിയെ മറ്റൊരു ദൗത്യമാകും ടീം ഏൽപ്പിക്കുക. അതിനാൽ ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്‌തിയില്ല” – എന്നും രാഹുൽ പ്രതികരിച്ചു.
അതേസമയം കോലിക്ക് ഐപിഎല്ലിൽ അഞ്ച് സെഞ്ച്വറികളുണ്ട്. അവയെല്ലാം ആർസിബിക്ക് വേണ്ടി ബാറ്റിംഗ് ഓപ്പൺ ചെയ്തപ്പോൾ നേടിയതാണ്.
https://www.facebook.com/Malayalivartha























