വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 438 റണ്‍സിന് പുറത്ത്

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 438 റണ്‍സിന് പുറത്ത്. വിരാട് കോഹ്ലിയുടെ (121) സെഞ്ചുറി മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്.
രണ്ടാം ദിനം മറുപടി ബാറ്റിങ്ങില്‍ വെസ്റ്റിന്‍ഡീസ് ഒരു വിക്കറ്റിന് 86 റണ്‍സെടുത്തു.കോഹ്ലിയെ കൂടാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (80), യാശസ്വി ജയ്‌സ്വാള്‍ (57), രവീന്ദ്ര ജഡേജ (61), ആര്‍. അശ്വിന്‍ (56) എന്നിവരും മികവ് കാട്ടി.
കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരന്‍ യാശസ്വി ജയ്‌സ്വാള്‍ ഇത്തവണയും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍, വാലറ്റത്ത് രവിചന്ദ്രന്‍ അശ്വിന്റെ പ്രകടനവും ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്താന്‍ സഹായിച്ചു. മറുപടി ബാറ്റിങ്ങില്‍ ടഗനരെയ്ന്‍ ചന്ദര്‍പോളിന്റെ (33) വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്.
രവീന്ദ്ര ജഡേജക്കാണ് വിക്കറ്റ്. 37 റണ്‍സുമായി ക്രെയ്ഗ് ബ്രാത്വെയ്റ്റും 14 റണ്‍സുമായി കിര്‍ക് മക്കെന്‍സിയുമാണ് ക്രീസിലുള്ളത്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. ഒന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 141 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ ജയം.
"
https://www.facebook.com/Malayalivartha