ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് സമനിലക്കായി പൊരുതുന്നു....

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് സമനിലക്കായി പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 438 റണ്‍സിനെതിരെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് എന്ന നിലയിലാണ് ക്രീസ് വിട്ടത്.
37 റണ്‍സോടെ അലിക് അല്‍ത്താനസെയും 11 റണ്‍സോടെ ജേസണ്‍ ഹോള്‍ഡറും ക്രീസില്‍.ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ്(75), ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍(33), കിര്‍ക് മക്കെന്‍സി(32), ജെറമൈന്‍ ബ്ലാക്ക്വുഡ്(20), ജോഷ്വാ ഡാ ഡിസില്‍സ(10) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം വിന്‍ഡീസിന് നഷ്ടമായത്.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ വിന്‍ഡീസ് മൂന്നാം ദിനം 141 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ത്തത്. ഇടക്ക് പെയ്ത മഴയും വിന്‍ഡീസിന് അനുഗ്രഹമായി മാറി.
മൂന്നാം ദിനം ലഞ്ചിന് മുമ്പ് കിര്‍ക് മക്കെന്‍സിയെ വീഴ്ത്തിയെങ്കിലും ബ്രാത്ത്വെയ്റ്റ് മുട്ടിനിന്നത് ഇന്ത്യക്ക് തിരിച്ചടിയായി.235 പന്തുകള്‍ നേരിട്ടാണ് ബ്രാത്ത്വെയ്റ്റ് 75 റണ്‍സടിച്ചത്. ജെറമി ബ്ലാക്വുഡ് 92 പന്തുകളില്‍ 20 റണ്‍സ് മാത്രമെടുത്തപ്പോള്‍ 37 റണ്‍സുമായി ക്രീസിലുള്ള അല്‍ത്താനസെ 111 പന്തുകള്‍ നേരിട്ടു.
ആകെ 108 ഓവര്‍ ബാറ്റ് ചെയ്ത വിന്‍ഡീസ് 2.12 ശരാശരിയിലാണ് സ്‌കോര്‍ ചെയ്യുന്നത്. പിച്ചില്‍ നിന്ന് കാര്യമായ സഹായമൊന്നും ലഭിക്കാത്തതോടെ ഇന്ത്യന്‍ ബൗളര്‍മാരും വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്തു.
അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് 209 റണ്‍സ് പുറകിലാണ് വിന്‍ഡീസ് ഇപ്പോഴും. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി. മുകേഷും സിറാജും അശ്വിനും ഒരോ വിക്കറ്റും വീതവും വീഴ്ത്തിയിരുന്നു.
https://www.facebook.com/Malayalivartha