എമര്‍ജിങ് ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ എ ടീമിനെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ യുവനിരയ്ക്ക് കിരീടം

എമര്‍ജിങ് ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ എ ടീമിനെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ യുവനിരയ്ക്ക് കിരീടം . കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 128 റണ്‍സിനാണ് പാക്കിസ്ഥാന്‍ വിജയം കൈവരിച്ചത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറാണ് നേടി്. 353 റണ്‍സിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 40 ഓവറില്‍ 224 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
അര്‍ധസെഞ്ചറി നേടിയ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് (51 പന്തില്‍ 61) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ബാറ്റര്‍മാര്‍ കൂട്ടത്തോടെ നിറം മങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 41 പന്തില്‍ നാലു ഫോറുകളോടെ 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ യഷ് ദൂലാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍.
ഓപ്പണര്‍ സായ് സുദര്‍ശനും (28 പന്തില്‍ 29) അഭിഷേക് ശര്‍മയും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്.
8.3 ഓവറില്‍ 64 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് ആദ്യ വിക്കറ്റ് വീണത്. സായ് സുദര്‍ശനാണ് ആദ്യം കൂടാരം കയറിയത്. തുടര്‍ന്ന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഓരോ വിക്കറ്റുകള്‍ വീതം തുടര്‍ച്ചയായി വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha