ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി 20 ഇന്ന് നടക്കും....

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി 20 ഇന്ന് നടക്കും. വൈകുന്നേരം എട്ട് മണിക്ക് ഗയാനയിലാണ് മത്സരം. ആദ്യ കളി തോറ്റ ഇന്ത്യക്ക് പരമ്പരയില്‍ തിരിച്ചെത്താനായി ജയം അനിവാര്യമാണ്.
ബാറ്റര്‍മാര്‍ ചതിച്ചതോടെയാണ് വിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യ നാല് റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്. അഞ്ച് മത്സര പരമ്പരയില്‍ ഇന്ന് കൂടി തോറ്റാല്‍ തിരിച്ചുവരവ് പാടാകുമെന്നതിനാല്‍ ജയം ലക്ഷ്യമിട്ട് തന്നെയായിരിക്കും ഇന്ത്യ ഇറങ്ങുക. ടീമില്‍ മാറ്റത്തിന് സാധ്യതയില്ല.
ശുഭ്മാന്‍ ഗില്‍ഫ ഇഷാന്‍ കിഷന്‍ ജോഡി തന്നെയായിരിക്കും ഓപ്പണിംഗ്. അരങ്ങേറ്റത്തില്‍ തകര്‍ത്തടിച്ച തിലക് വര്‍മ ടീമില്‍ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. നിരാശപ്പെടുത്തിയെങ്കിലും സഞ്ജു സാംസണ് വീണ്ടും അവസരമുണ്ടാകുമെന്നാണ് പ്രതീക്ഷ. മൂന്ന് സ്പിന്നര്‍മാരുമായി തന്നെയായിരിക്കും ഇന്ത്യ ഇറങ്ങുക.അര്‍ഷദീപ് സിംഗ് - മുകേഷ് കുമാര്‍ ജോഡി പേസര്‍മാരായും ഉണ്ടാകും. കുറഞ്ഞ സ്‌കോര്‍ പ്രതിരോധിച്ച് ജയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് വിന്‍ഡീസ്. ജേസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന പേസ്നിര പേരുകേട്ട ഇന്ത്യന്‍ നിരക്കെതിരെ 149 റണ്‍സാണ് പ്രതിരോധിച്ചത്. നിക്കോളസ് പുരാന്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ക്യാപ്റ്റന്‍ റോമന്‍ പവല്‍ , ഷായ് ഹോപ് എന്നിവരിലാണ് ആതിഥേയരുടെ ബാറ്റിംഗ് പ്രതീക്ഷ.
"
https://www.facebook.com/Malayalivartha