ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.... ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ ജയം സ്വന്തമാക്കി ഇന്ത്യ
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ വിജയ ലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയും ചെയ്തു.
ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെടുത്തു. ഇന്ത്യ 48.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് സ്വന്തമാക്കിയാണ് വിജയിച്ചത്. 19 ഇന്നിങ്സുകള്‍ക്കൊടുവില്‍ സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ച്വറി നേടിയെന്നതാണ് ഈ മത്സരത്തിന്റെ ഹൈലൈറ്റ്.
താരമടക്കം നാല് പേര്‍ ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവരും അര്‍ധ ശതകം നേടി. വിജയത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി വിജയത്തിനു അടിത്തറയിട്ടു. ഋതുരാജ് ആണ് ആദ്യം മടങ്ങിയത്. താരം 71 റണ്‍സെടുത്തു.
ആദം സാംപയാണ് കൂട്ടുകെട്ടു പൊളിച്ചത്. പത്ത് ഫോറുകള്‍ സഹിതമാണ് താരത്തിന്റെ അര്‍ധ സെഞ്ച്വറി. പിന്നാലെ വന്ന ശ്രേയസ് അയ്യര്‍ക്കു തിളങ്ങാനായില്ല. മൂന്ന് റണ്‍സുമായി താരം റണ്ണൗട്ടായി. ഗില്ലിനേയും സാംപ തന്നെ മടങ്ങി. ഗില്‍ 63 പന്തില്‍ 74 റണ്‍സെടുത്തു. ആറ് ഫോറും രണ്ട് സിക്‌സും സഹിതമാണ് ഗില്ലിന്റെ പ്രകടനം. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ 58 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു.
താരം നാല് ഫോറും ഒരു സിക്സും പറത്തി. സൂര്യകുമാര്‍ യാദവ് 49 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 50 റണ്‍സെടുത്തു മടങ്ങി. വിജയിക്കുമ്പോള്‍ രാഹുലിനു ഒപ്പം ജഡേജ മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha