ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരന്പരയിലെ അവസാന മത്സരം ഇന്ന് രാജ്‌കോട്ടില്‍....

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരന്പരയിലെ അവസാന മത്സരം ഇന്ന് രാജ്‌കോട്ടില്‍. ലോകകപ്പിനു മുന്പുള്ള അവസാന ഡ്രെസ് റിഹേഴ്‌സലെന്ന നിലയില്‍ ഇരുടീമുകള്‍ക്കും മത്സരം പ്രധാനപ്പെട്ടതുമാണ്. ഇന്നു ജയിച്ചാല്‍ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒരു ഏകദിന പരന്പര ഇന്ത്യക്കു തൂത്തുവാരാം.
അഞ്ചു മത്സരങ്ങളുടെ തോല്‍വിത്തുടര്‍ച്ച അവസാനിപ്പിക്കാനാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. ആദ്യ രണ്ടു മത്സരങ്ങളില്‍ കളിക്കാതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, കുല്‍ദീപ് യാദവ് എന്നിവര്‍ ഇന്ന് ടീമില്‍ തിരിച്ചെത്തും.
ശുഭ്മന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, ഷാര്‍ദുള്‍ ഠാക്കുര്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി എന്നിവര്‍ക്കു വിശ്രമം അനുവദിച്ചു. ഗില്ലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ഷമിക്കും പ്രസിദ്ധ് കൃഷ്ണയ്ക്കും പകരം ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ടീമിലെത്തും. അതേസമയം, നായകന്‍ പാറ്റ് കമ്മിന്‍സ് കൂടി തിരിച്ചെത്തുന്നതോടെ സന്പൂര്‍ണശേഷിയിലാകും ഓസ്‌ട്രേലിയ ഇറങ്ങുക. ആദ്യ രണ്ടു മത്സരങ്ങളില്‍ കളിക്കാതിരുന്ന മിച്ചല്‍ സ്റ്റാര്‍ക്കും ഗ്ലെന്‍ മാക്‌സ്വെല്ലും ഇന്നിറങ്ങും. ബൗളിംഗാണ് ഓസീസിന്റെ ആശങ്ക.
"
https://www.facebook.com/Malayalivartha