മൂന്നില്‍ നിന്നും രണ്ടിലേക്ക്.... മൂന്നാം ടെസ്റ്റിലെ റെക്കോര്‍ഡ് വിജയത്തിനു പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് നേട്ടം....
മൂന്നില്‍ നിന്നും രണ്ടിലേക്ക്.... മൂന്നാം ടെസ്റ്റിലെ റെക്കോര്‍ഡ് വിജയത്തിനു പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് നേട്ടം. ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കയറി. മൂന്നാം സ്ഥാനത്തു നിന്നാണ് ഇന്ത്യ രണ്ടിലേക്ക് എത്തിയത്. പോയിന്റ് ടേബിളില്‍ ഓസ്ട്രേലിയയെ പിന്തള്ളിയാണ് ഇന്ത്യന്‍ മുന്നേറ്റം.
ഒന്നാം സ്ഥാനത്ത് ന്യൂസിലന്‍ഡാണ്. ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി. ഇംഗ്ലണ്ടാകട്ടെ എട്ടാം സ്ഥാനത്താണ്. തൊട്ടു താഴെ ശ്രീലങ്ക മാത്രം. 59.52 പോയിന്റുകളാണ് ഇന്ത്യക്ക്. ഓസ്ട്രേലിയക്ക് 55.00 പോയിന്റ് മാത്രമാണ്. ന്യൂസിലന്‍ഡിനു 75.00 പോയിന്റുകള്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 202325 സീസണില്‍ ഇന്ത്യ ഏഴ് ടെസ്റ്റില്‍ നാലെണ്ണം വിജയിച്ചു. രണ്ടെണ്ണം തോറ്റു. ഒരു പോരാട്ടം സമനിലയിലാണ്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ വിജയത്തോടെയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. പിന്നാലെ ദക്ഷിണാഫ്രിക്കയോടു തോറ്റത് തിരിച്ചടിയായി. പിന്നാലെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരം തോറ്റു. എന്നാല്‍ വിശാഖപട്ടണം, രാജ്കോട്ട് പോരാട്ടങ്ങള്‍ വിജയിച്ചാണ് മുന്നേറ്റമുണ്ടായത്.
https://www.facebook.com/Malayalivartha