വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആദ്യ തോല്‍വി...
വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആദ്യ തോല്‍വി. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ വിജയം ആഘോഷിച്ചത്.
സ്കോര്‍ ഡല്‍ഹി : 194/5 ബംഗളൂരു: 169/9. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹിക്കായി ഷെഫാലി വര്‍മ (50),അലീസ് കാപ്സി (46) എന്നിവര്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ബംഗളൂരുവിനായി സോഫി ഡിവൈന്‍ രണ്ടുവിക്കറ്റ് വീഴ്ത്തി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ റോയല്‍ ചലഞ്ചേഴ്സിനായി സോഫി ഡിവൈനും സ്മൃതി മന്ദാനയും മികച്ച തുടക്കമാണിട്ടത്. ആദ്യ വിക്കറ്റില്‍ 77 റണ്‍സ് പിറന്നു. സോഫി 23 റണ്‍സെടുത്ത് ആദ്യം പുറത്തായി. 74 റണ്‍സെടുത്ത സ്മൃതി മന്ദാന പുറത്തായതോടെയാണ് റോയല്‍ ചലഞ്ചേഴ്സ് മത്സരം കൈവിട്ടത്.
തുടര്‍ന്ന് വന്നവര്‍ക്ക് നിലയുറപ്പിക്കാനായി കഴിയാതെ വന്നതോടെ ആര്‍സിബിയുടെ ഇന്നിംഗ്സ് 169 റണ്‍സില്‍ അവസാനിച്ചു. ഡല്‍ഹിയുടെ മരിസാനി കാപ്പിനെ കളിയിലെ താരമായി തെരഞ്ഞെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha