Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ ഐ.പി.എല്‍ സീസണു മുന്നോടിയായി പേരിലും ജഴ്‌സിയിലും മാറ്റം വരുത്തി ഭാഗ്യപരീക്ഷണത്തിനൊരുങ്ങി വിരാട് കോഹ്ലിയും സംഘവും

20 MARCH 2024 12:19 PM IST
മലയാളി വാര്‍ത്ത

 

പുതിയ ഐ.പി.എല്‍ സീസണു മുന്നോടിയായി പേരിലും ജഴ്‌സിയിലും മാറ്റം വരുത്തി ഭാഗ്യപരീക്ഷണത്തിനൊരുങ്ങി വിരാട് കോഹ്ലിയും സംഘവും.

പേരിലെ ബാംഗ്ലൂര്‍ മാറ്റി ബംഗളൂരു എന്നാക്കി. ഇനി മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എന്നാണ് ടീം അറിയപ്പെടുക. 2014ല്‍ കര്‍ണാടക സര്‍ക്കാര്‍ വിവിധ നഗരങ്ങളുടെ പേരുകള്‍ മാറ്റിയപ്പോള്‍ ബാംഗ്ലൂരിന്റെ പേര് ബംഗളൂരു എന്നാക്കിയിരുന്നു.

എന്നാല്‍, ടീമിന്റെ പേരിലെ ബാംഗ്ലൂര്‍ എന്നത് മാനേജ്‌മെന്റ് മാറ്റിയിരുന്നില്ല. അതിനുശേഷവും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നു തന്നെയാണ് ടീം അറിയപ്പെട്ടിരുന്നത്. ചൊവ്വാഴ്ച ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അണ്‍ബോക്‌സിങ് പരിപാടിയിലാണ് പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ടീമിന്റെ പുതിയ ജഴ്‌സിയും പുറത്തിറക്കി. കറുപ്പും ചുവപ്പും സ്വര്‍ണവും നിറത്തിനു പകരം ജഴ്‌സിയില്‍ നീല, ചുവപ്പ്, സ്വര്‍ണ നിറമായിരിക്കും. വനിത പ്രീമിയര്‍ ലീഗില്‍ കിരീടം നേടിയ സ്മൃതി മന്ഥാനക്കും സംഘത്തിനും ഗംഭീര സ്വീകരണമാണ് മാനേജ്‌മെന്റും ആരാധകരും സ്റ്റേഡിയത്തില്‍ നല്‍കിയത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ആര്‍.സി.ബി പുരുഷ താരങ്ങള്‍ വനിത ടീം അംഗങ്ങളെ വരവേറ്റത്.

വെള്ളിയാഴ്ച നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ഐ.പി.എല്‍ 2024ന്റെ ഉദ്ഘാടന മത്സരം നടക്കുക. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (15 minutes ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (18 minutes ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (36 minutes ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (57 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (1 hour ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (1 hour ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (1 hour ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 hours ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (2 hours ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (3 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (3 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (3 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends