Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ആറ് വിക്കറ്റ് ജയം നേടി ചെന്നൈ സൂപ്പര്‍ കിങ്‌സ്

23 MARCH 2024 04:27 AM IST
മലയാളി വാര്‍ത്ത

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ആറ് വിക്കറ്റ് ജയം നേടി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗളൂരു നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് വഴങ്ങി 170 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങില്‍ എട്ട് പന്തുകളും ആറ് വിക്കറ്റുകളും ബാക്കിനില്‍ക്കെ ചെന്നൈ വിജയം സ്വന്തമാക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഇന്നലെ നായകസ്ഥാനം ഒഴിഞ്ഞ എം എസ് ധോണിക്ക് പകരം റുതുരാജ് ഗെയ്ക്‌വാദാണ് സിഎസ്‌കെയെ ഇന്ന് നയിച്ചത്.

ചെന്നൈക്കായി രചിന്‍ രവീന്ദ്ര 15 പന്തുകളില്‍ മൂന്ന് വീതം സിക്‌സും ഫോറുകളുമടക്കം 35 റണ്‍സെടുത്തു. ശിവം ധുബെ 28 പന്തുകളില്‍ 34 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ധുബെയും രവീന്ദ്ര ജദേജയും ചേര്‍ന്നായിരുന്നു ആതിഥേയര്‍ക്ക് സീസണിലെ ആദ്യ ജയം നേടിക്കൊടുത്തത്. ജദേജ 17 പന്തുകളില്‍ 25 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 25 പന്തുകളില്‍ 48 റണ്‍സെടുത്ത അനുജ് റാവത്താണ് ആര്‍.സി.ബിയുടെ ടോപ് സ്‌കോറര്‍. ദിനേഷ് കാര്‍ത്തിക് 26 പന്തുകളില്‍ 38 റണ്‍സെടുത്തു. നായകന്‍ ഫാഫ് ഡുപ്ലെസി 23 പന്തില്‍ എട്ട് ബൗണ്ടറികളടക്കം 35 റണ്‍സെടുത്തു.

ആറോവര്‍ പിന്നിട്ടപ്പോള്‍ 42 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്നു ബംഗളൂരു. ബംഗ്ലാദേശ് താരം മുസ്ഥഫിസുര്‍ റഹ്മാനാണ് നാല് ആര്‍.സി.ബി ബാറ്റര്‍മാരെ കൂടാരം കയറ്റിയത്. 23 പന്തില്‍ എട്ട് ബൗണ്ടറികളടക്കം 35 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിയൊണ് താരം ആദ്യം മടക്കിയത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (15 minutes ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (18 minutes ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (36 minutes ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (57 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (1 hour ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (1 hour ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (1 hour ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 hours ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (2 hours ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (3 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (3 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (3 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends