Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ സീസണിലെ ആദ്യ പോരാട്ടത്തില്‍ മികച്ച സ്‌കോര്‍ റസ്സല്‍ കരുത്തില്‍ സ്വന്തമാക്കി കൊല്‍ക്കത്ത

24 MARCH 2024 05:01 AM IST
മലയാളി വാര്‍ത്ത

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ സീസണിലെ ആദ്യ പോരാട്ടത്തില്‍ മികച്ച സ്‌കോര്‍ റസ്സല്‍ കരുത്തില്‍ സ്വന്തമാക്കി കൊല്‍ക്കത്ത . നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് അടിച്ചു. എസ്ആര്‍എച്ചിന്റെ ലക്ഷ്യം 209 റണ്‍സ്. റസ്സല്‍ ഏഴ് കൂറ്റന്‍ സിക്‌സുകളും മൂന്ന് ഫോറും സഹിതം 25 പന്തില്‍ 64 റണ്‍സെടുത്തു പുറത്താകാതെ നിന്നു.

കോടിക്കിലക്കത്തില്‍ ഐപിഎല്ലില്‍ ചരിത്രം തിരുത്തി ഈ സീസണില്‍ കൊല്‍ക്കത്തയിലെത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ആറ് റണ്‍സെടുത്തും പുറത്താകാതെ തുടര്‍ന്നു.
ടോസ് നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.


ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് മുന്‍നിരയുടെ തകര്‍ച്ച വലിയ തിരിച്ചടിയായി. 51 റണ്‍സ് ബോര്‍ഡില്‍ എത്തുമ്പോഴേക്കും നാല് പ്രധാനപ്പെട്ട ബാറ്റര്‍മാര്‍ കൂടാരം കയറി.ഓപ്പണറായി ഇറങ്ങിയ ഫില്‍ സാള്‍ട്ട് ഒരറ്റത്തു നിന്നു പൊരുതിയത് കൊല്‍ക്കത്തയ്ക്ക് ആശ്വാസമായി. താരം മൂന്ന് വീതം സിക്‌സും ഫോറും സഹിതം 40 പന്തില്‍ 54 റണ്‍സെടുത്തു.സുനില്‍ നരെയ്ന്‍ (2), വെങ്കടേഷ് അയ്യര്‍ (7), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (0), നിതീഷ് റാണ (9) എന്നിവരാണ് 51 റണ്‍സിനിടെ മടങ്ങിയത്.
പിന്നീട് അഞ്ചാം വിക്കറ്റില്‍ രമണ്‍ദീപ് സിങ് സാള്‍ട്ടിനൊപ്പം ചേര്‍ന്നു ടീമിനെ ട്രാക്കിലാക്കി. താരം നാല് സിക്‌സും ഒരു ഫോറും സഹിതം 17 പന്തില്‍ 35 റണ്‍സെടുത്തു.പിന്നാലെ ക്രീസില്‍ ഒന്നിച്ച റസ്സല്‍ റിങ്കു സിങ് സഖ്യമാണ് സ്‌കോര്‍ 200ല്‍ എത്തിച്ചത്. 81 റണ്‍സ് ചേര്‍ത്താണ് സഖ്യം പിരിഞ്ഞത്. റിങ്കു 15 പന്തില്‍ മൂന്ന് ഫോറുകള്‍ സഹിതം 23 റണ്‍സെടുത്തു.

ഹൈദരാബാദിനായി ടി നടരാജന്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മായങ്ക് മാര്‍ക്കണ്ഡെ രണ്ടും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും സ്വന്തമാക്കി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (14 minutes ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (17 minutes ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (35 minutes ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (56 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (1 hour ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (1 hour ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (1 hour ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 hours ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (2 hours ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (3 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (3 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (3 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends