Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിയാന്‍ പരാഗ്-സഞ്ജു രാജസ്ഥാനെ വിറപ്പിച്ചു; രാജസ്ഥാനെതിരെ ഗുജറാത്തിന് 197 റണ്‍സ് വിജയലക്ഷ്യം

10 APRIL 2024 10:49 PM IST
മലയാളി വാര്‍ത്ത

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ബാറ്റിംഗ് തുടരുന്നു. 197 റണ്‍സ് ആണ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റിയാന്‍ പരാഗിന്റെയും ക്യാപ്റ്റന്‍ സഞ്ജു സാസണിന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. 48 പന്തില്‍ 76 റണ്‍സെടുത്ത റിയാന്‍ പരാഗ് ഒരിക്കല്‍ കൂടി രാജസ്ഥാന്റെ ടോപ് സ്‌കോററായപ്പോള്‍ മൂന്നാമനായി ഇറങ്ങി 38 പന്തില്‍ 68 റണ്‍സെടുത്ത് സഞ്ജു പുറത്താകാതെ നിന്നു. റിയാന്‍ പരാഗ് ആണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ റണ്‍സെടുത്തു. ഗുജറാത്തിനുവേണ്ടി റാഷിദ് ഖാന്‍ നാലോവറില്‍ 18 റണ്‍സിന് ഒരു വിക്കറ്റെടുത്തു.

കഴിഞ്ഞ നാലു ഇന്നിംഗ്‌സിലെയും നിരാശ മാറ്റാനിറങ്ങിയ യശസ്വി ജയ്സ്വാളും കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി തിളക്കത്തിലിറങ്ങയ ജോസ് ബട്ലറും പവര്‍ പ്ലേയ കഴിയും മുമ്പെ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. കരുതലോടെ തുടങ്ങിയ യശസ്വി അഞ്ചാം ഓവറില്‍ ഉമേഷ് യാദവിന്റെ പന്ത് സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിന്റെ കൈകളിലൊതുങ്ങി. 19 പന്തില്‍ അഞ്ച് ബൗണ്ടറി അടക്കം 24 റണ്‍സാണ് യശസ്വി നേടിയത്. കഴിഞ്ഞ കളിയിലെ ഫോമിന്റെ നിഴല്‍ മാത്രമായിരുന്ന ബട്ലര്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ റാഷിദ് ഖാന്റെ പന്തില്‍ സ്ലിപ്പില്‍ രാഹുല്‍ തെവാട്ടിയക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 10 പന്തില്‍ എട്ട് റണ്‍സായിരുന്നു ബട്ലറുടെ നേട്ടം.

മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റിയാന്‍ പരാഗ്-സഞ്ജു സാംസണ്‍ കൂട്ടുകെട്ടാണ് രാജസ്ഥാന്റെ കളി മാറ്റിയത്. ആദ്യം കരുതലോടെയായിരുന്നു ഇരുവരും തുടങ്ങിയത്. രണ്ട് തവണ റാഷിദ് ഖാന്റെ പന്തില്‍ പരാഗിനെ മാത്യു വെയ്ഡ് രണ്ട് തവണ കൈവിട്ടതിന് ഗുജറാത്ത് വലിയ വില നല്‍കേണ്ടിവന്നു.

തുടക്കത്തില്‍ പിന്തുണക്കാരന്റെ റോളില്‍ കളിച്ച സഞ്ജു ഫോമിലുള്ള പരാഗിന് സ്‌ട്രൈക്ക് നല്‍കാനാണ് ശ്രമിച്ചത്. നൂര്‍ അഹമ്മദിനെയും മോഹിത് ശര്‍മയെയും സിക്‌സിന് പറത്തിയ പരാഗ് 34 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. പതിമൂന്നാം ഓവറില്‍ സ്‌പെന്‍സര്‍ ജോണ്‍സണെ സിക്‌സിനും ബൗണ്ടറികള്‍ക്കും പറത്തി സഞ്ജുവും ടോപ് ഗിയറിലായി. 31 പന്തില്‍ സഞ്ജു സീസണിലെ മൂന്നാം അര്‍ധസെഞ്ചുറി തികച്ചു.

പത്തൊമ്പതാം ഓവറില്‍ മോഹിത് ശര്‍മയെ സിക്‌സിന് പറത്തിയ പരാഗ് അതേ ഓവറില്‍ വിജയ് ശങ്കറിന് ക്യാച്ച് നല്‍കി മടങ്ങി. 48 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും പറത്തിയാണ് പരാഗ് 76 റണ്‍സടിച്ചത്. അവസാന ഓവറുകളില്‍ ഹെറ്റ്‌മെയറും(4 പന്തില്‍ 12*) സഞ്ജുവും അടിച്ചു തകര്‍ത്തതോടെ രാജസ്ഥാന്‍ 190 റണ്‍സിലെത്തി.ഗുജറാത്തിനായി റാഷിദ് ഖാന്‍ നാലോവറില്‍ 18 റണ്‍സിന് ഒരു വിക്കറ്റെടുത്തു. മഴ കാരണം,10 മിനിറ്റ് വൈകിയാണ് മത്സരം തുടങ്ങിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (15 minutes ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (18 minutes ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (36 minutes ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (57 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (1 hour ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (1 hour ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (1 hour ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 hours ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (2 hours ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (3 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (3 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (3 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends