ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് മഹാരാഷ്ട്ര സര്‍ക്കാര്‍ 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു

ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് മഹാരാഷ്ട്ര സര്‍ക്കാര്‍ 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മുംബൈയിലെ വിധാന്‍ സഭയില്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് സര്‍ക്കാര്‍ നല്‍കിയ അനുമോദന ചടങ്ങിലാണ് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പാരിതോഷികം പ്രഖ്യാപിച്ചത്.
രോഹിത് ശര്‍മ ഉള്‍പ്പെടെ കിരീട നേട്ടത്തില്‍ പങ്കാളികളായ സഹതാരങ്ങളും ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷപരിപാടികള്‍ക്കിടെ 125 കോടി രൂപയുടെ ചെക്ക് ബിസിസിഐ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു സമ്മാനിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























