Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓസ്ട്രേലിയ്ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയുടെ സായ് സുദര്‍ശന് സെഞ്ച്വറി...

02 NOVEMBER 2024 08:55 AM IST
മലയാളി വാര്‍ത്ത

ഓസ്ട്രേലിയ്ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയുടെ സായ് സുദര്‍ശന് (103) സെഞ്ച്വറി. മലയാളി താരം ദേവ്ദത്ത് പടിക്കലും (88) മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ 224 റണ്‍സിന്റെ ലീഡ് നേടി. മക്കെ, ഗ്രേറ്റ് ബാരിയര്‍ അറീനയില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 310 ന് അവസാനിക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ (32), നിതീഷ് കുമാര്‍ റെഡ്ഡി (17) എന്നിവര്‍ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഓസീസിന് ഫെര്‍ഗൂസ് ഒ നീല്‍ നാലും ടോഡ് മര്‍ഫി മൂന്നും വിക്കറ്റെടുത്തു.

രണ്ടിന് 208 എന്ന നിലയിലാണ് ഇന്ത്യ എ മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. അധികം വൈകാതെ സായ് സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നാലെ പുറത്താവുകയും ചെയ്തു. ടോഡ് മര്‍ഫിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.

200 പന്തുകള്‍ നേരിട്ട സായ് ഒമ്പത് ബൗണ്ടറികള്‍ നേടി. പടിക്കലിനൊപ്പം 196 റണ്‍സ് കൂട്ടിചേര്‍ത്താണ് മടങ്ങിയത്. സായ് പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു. തലേ ദിവസത്തെ വ്യക്തിഗത സ്‌കോറിനോട് എട്ട് റണ്‍സ് കൂടി ചേര്‍ത്ത് പടിക്കലും പവലിയനില്‍ തിരിച്ചെത്തി. ആറ് ബൗണ്ടറികളാണ് ഇന്നിംഗ്സില്‍ ഉണ്ടായിരുന്നത്.

നേരത്തെ 99-4 എന്ന സ്‌കോറില്‍ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ആതിഥേയരെ, ഇന്ത്യ 195 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. 46 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത മുകേഷ് കുമാറാണ് ഓസ്ട്രേലിയയെ തകര്‍ത്തത്.

പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്തു. നിതീഷ് റെഡ്ഡിക്കാണ് ഒരു വിക്കറ്റ്. വാലറ്റത്ത് 33 റണ്‍സുമായി പൊരുതിയ ടോഡ് മര്‍ഫിയുടെ പോരാട്ടമാണ് ഓസ്ട്രേലിയക്ക് 88 റണ്‍സിന്റെ നിര്‍ണായക ലീഡ് സമ്മാനിച്ചത്. 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ നഥാന്‍ മക്‌സ്വീനിയാണ് ടോപ് സ്‌കോറര്‍. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 107 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യയെ തകര്‍ത്തത് ആറ് വിക്കറ്റ് നേടിയ ബ്രന്‍ഡന്‍ ഡൊഗെറ്റാണ് .

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (4 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (4 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (4 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (5 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (8 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (8 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (8 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (9 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (9 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (10 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (11 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (11 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (11 hours ago)

Malayali Vartha Recommends