തോല്‍ക്കാനായി ജനിച്ചവര്‍ , ഇന്ത്യ വീണ്ടും പാകിസ്‌താന്റെ മുമ്പില്‍ തോറ്റു

ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയും പാകിസ്താനും ആദ്യമായി ഏകദിനം കളിച്ചതിന്റ സില്‍വര്‍ ജൂബിലിദിനത്തിലായിരുന്നു ഇന്ത്യയുടെ ഈ ദയനീയ തോല്‍വി. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം മത്സരത്തില്‍ 85 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയാണ് ഇന്ത്യ ഏകദിന പരമ്പര അടിയറവച്ചത്. ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ജനവരില്‍ ആറിന് ന്യൂഡല്‍ഹിയിലാണ് പരമ്പരയിലെ മൂന്നാം മത്സരം.
ടോസ് നേടിയിട്ടും പാകിസ്താനെ ആദ്യം ബാറ്റിങ്ങിനയച്ച ധോനി മടക്കബാറ്റിങ്ങില്‍ ബാറ്റ്‌സ്മാന്മാര്‍ ഒന്നൊന്നായി തല കുനിച്ച് പവലിയനിലേയ്ക്ക് മടങ്ങുമ്പോള്‍ നിസ്സഹായനായി മറുഭാഗത്ത് നില്‍ക്കുകയായിരുന്നു. 48.3 ഓവറില്‍ 250 റണ്‍സ് നേടിയ പാകിസ്താനെതിരെ 48 പന്തില്‍ 165 റണ്‍സ് മാത്രമാണ് നേടാനായത്. 89 പന്തില്‍ നിന്ന് 54 റണ്‍സ് നേടി ക്യാപ്റ്റന്‍ പുറത്താകാതെ നിന്നു. പിന്നെ എടുത്തുപറയാന്‍ വീരേന്ദര്‍ സെവാഗിന്റെ ഒരു 31 റണ്‍സുണ്ട്. മറ്റുള്ളവരെല്ലാം പാക് ബൗളര്‍മാര്‍ക്ക് മുന്നില്‍ ദയനീയമായ കാലിടറി വീഴുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജുനൈദ് ഖാനും രണ്ട് വിക്കറ്റ് നേടിയ ഉമര്‍ ഗുള്ളുമാണ് മുന്‍നിരയെ കശാപ്പു ചെയ്തതെങ്കില്‍ വാലറ്റിന്റെ കഥ കഴിക്കാനുള്ള നിയോഗം മൂന്ന് വിക്കറ്റ് നേടിയ സ്പിന്നര്‍ സയിദ് അജ്മലിനായിരുന്നു. മുഹമ്മദ് ഹഫീസും ഷൊയ്ബ് മാലിക്കും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഗംതം ഗംഭീര്‍ (11), വിരാട് കോലി (6), യുവരാജ്‌സിങ് (9), സുരേഷ് റെയ്‌ന (18), രവീന്ദ്ര ജഡേജ (13) എന്നിങ്ങനെയാണ് ഇന്ത്യന്‍ മുന്‍നിരയുടെ സംഭാവന.
വലിയ മെച്ചമൊന്നുമായിരുന്നില്ല ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്റെയും അവസ്ഥ. എന്നാല്‍ അവര്‍ക്ക് നങ്കൂരമിട്ടു നില്‍ക്കാന്‍ ഓപ്പണര്‍മാര്‍ ഉണ്ടായിരുന്നു. സെഞ്ച്വറി നേടിയ നസീര്‍ ജംഷദും കൂട്ടുകാരന്‍ മുഹമ്മദ് ഹഫീസും. 124 പന്തില്‍ നിന്ന് 106 റണ്‍സ് നേടിയ ജംഷദാണ് പാകിസ്താനെ തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്. മുഹമ്മദ് ഹഫീസ് 76 റണ്‍സ് നേടി. 141 റണ്‍സിന്റെ ഉജ്വല തുടക്കമാണ് ഓപ്പണര്‍മാര്‍ പാകിസ്താന് നല്‍കിയത്. മറ്റുള്ളവര്‍ക്കെല്ലാവര്‍ക്കും കൂടി മൊത്തം 109 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യയ്ക്കുവേണ്ടി ഇശാന്ത് ശര്‍മയും രവീന്ദ്ര ജഡേജയും മൂന്ന് വീതവും ഭുവനേശ്വര്‍ കുമാര്‍, ആര്‍. അശ്വിന്‍, സുരേഷ് റെയ്‌ന എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
https://www.facebook.com/Malayalivartha