മറഡോണ കാമുകിയെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്

ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണ കാമുകിയെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തു വന്നു. ഇതോടെ ഒരിടവേളയ്ക്ക് ശേഷം മറഡോണ വീണ്ടും വിവാദത്തില്‍പെട്ടിരിക്കുകയാണ്. മറഡോണയുടെ കാമുകി റോകിയോ ഒളിവയെ മര്‍ദ്ദിക്കുന്ന വീഡിയോയാണ് പുറത്തു വന്നത്. സോഫയില്‍ ഇരിക്കുകയായിരുന്ന മറഡോണ, എഴുന്നേറ്റു വന്ന് മറ്റൊരു സോഫയില്‍ ഇരിക്കുകയായിരുന്ന കാമുകിയെ രണ്ടു പ്രാവശ്യം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുളളത്. ഒരു ദക്ഷിണ അമേരിക്കന്‍ ടി വി ചാനലാണ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വിട്ടത.ദൃശ്യത്തിലുള്ളത് താന്‍ തന്നെ എന്നും എന്നാല്‍ കാമുകിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും മറഡോണ വ്യക്തമാക്കിയിട്ടുണ്ട്.
മൊബൈല്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് സ്പാനിഷ് ഭാഷയില്‍ ആക്രോശിച്ചു കൊണ്ടായിരുന്നു മര്‍ദ്ദനം. തന്നെ അടിക്കരുതെന്ന് കാമുകി അപേക്ഷിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ ഈ വീഡിയോയിലെ ദൃശ്യങ്ങള്‍ മുഴുവന്‍ കാണിക്കാത്തതാണ് വിവാദമായതെന്ന് മറഡോമ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ്. ഒക്‌ടോബര്‍ ആദ്യവാരം ദുബായില്‍ നിന്ന് ബ്യൂണസ് അയേഴ്‌സിലെ ഫ്‌ളാറ്റില്‍ എത്തിയപ്പോഴാണ് ഈ വീഡിയോ മറഡോണയുടെ കാമുകി മൊബൈലില്‍ ചിത്രീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha