ഫുട്ബോള്‍ നിരീക്ഷരെ ഞെട്ടിച്ച് മാർത്ത ; ബ്രസീലിയന്‍ ഇതിഹാസ താരം മാര്‍ത്തക്ക് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം
ലിയോണിന്റെ അദ ഹെഗെര്‍ബെര്‍ഗ് എന്ന സ്ട്രൈക്കറെ പിന്തള്ളിയാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ബ്രസീലിയന്‍ താരം മാര്‍ത്ത സ്വന്തമാക്കിയത്. ഇതാദ്യമായാണ്ഫിഫ ബെസ്റ്റ് മാര്‍ത്ത നേടുന്നതെങ്കിലും ഇതിനു മുൻപ് അഞ്ച്ത വണ ലോകത്തെ മികച്ച വനിതാ താരമായിട്ടുണ്ട് മാര്‍ത്ത. കഴിഞ്ഞ വര്‍ഷം ഡച്ച് താരം ലേക മാര്‍ടെന്‍സ് ആയിരുന്നു മികച്ച വനിതാ താരമായത്. കഴിഞ്ഞ സീസണില്‍ ചാമ്ബ്യന്‍സ് ലീഗില്‍ മാത്രം അദ നേടിയത് 15 ഗോളുകളായിരുന്നു.
അവസാനമായി 2010ല്‍ ആണ് മാര്‍ത ഫിഫയുടെ മികച്ച വനിതാ താരമായത്. അദയെ പിന്തള്ളി മാര്‍ത ഈ പുരസ്കാരം നേടിയത് ഫുട്ബോള്‍ നിരീക്ഷരെ ചെറുതായെങ്കിലും ഞെട്ടിച്ചു. ഈ കഴിഞ്ഞ വര്‍ഷം മാര്‍ത്തയുടെ നേതൃത്വത്തില്‍ ബ്രസീല്‍ കോപ അമേരിക്ക കിരീടം നേടിയിരുന്നു. അമേരിക്കന്‍ ക്ലബായ
ഓര്‍ലാണ്ടോ പ്രൈഡിന്റെ താരമാണ് ഇപ്പോള്‍ മാര്‍ത്ത.
47 ഗോളുകളാണ് സീസണില്‍ മൊത്തമായി അദ നേടിയത്. അദയ്ക്ക് ഒപ്പം ലിയോണില്‍ തന്നെയുള്ള സെനിഫര്‍ മറോസാനെയും മാര്‍ത്ത മറികടന്നു.
https://www.facebook.com/Malayalivartha