ബാഴ്സലോണയ്ക്കു തിരിച്ചടി... മെസിക്കു വിശ്രമം നല്കിയ മത്സരത്തില്‍ സെവിയ്യയോട് ബാഴ്സ തോറ്റു
കോപ്പ ഡെല്‍റേയില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്കു തിരിച്ചടി. സൂപ്പര്‍ താരം ലയണല്‍ മെസിക്കു വിശ്രമം നല്കിയ മത്സരത്തില്‍ സെവിയ്യയോട് ബാഴ്സ തോറ്റു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ആദ്യ പാദ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സെവിയ്യയുടെ വിജയം. ബെന്‍ യെഡറും സെറാബിയയുമാണ് സെവിയ്യക്കായി ഗോളുകള്‍ നേടിയത്.
രണ്ടാം പകുതിയിലായിരുന്നു ഇരു ഗോളുകളും. വായ്പാ അടിസ്ഥാനത്തില്‍ എത്തിയ കെവിന് ബോട്ടെംഗിന് ബാഴ്സ അവസരം നല്‍കിയെങ്കിലും മുതലാക്കാനായില്ല. ക്വാര്‍ട്ടറിന്റെ രണ്ടാം പാദം അടുത്ത ആഴ്ച നൂകാന്പില് നടക്കും. കഴിഞ്ഞ നാലു സീസണിലെയും ജേതാക്കളാണ് ബാഴ്സലോണ.
L
https://www.facebook.com/Malayalivartha