മെര്‍ദേക്ക കപ്പ് ഫുട്ബോള്‍ സെമിയില്‍ ഇന്ത്യ ഇന്ന് ആതിഥേയരായ മലേഷ്യയോട്...

മെര്‍ദേക്ക കപ്പ് ഫുട്ബോള്‍ സെമിയില്‍ ഇന്ത്യ ഇന്ന് ആതിഥേയരായ മലേഷ്യയോട്. കൊലാലംപുരിലെ ബുകിറ്റ് ജലീല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 6.30നാണ് മത്സരം നടക്കുക. യൂറോസ്പോര്‍ട് ചാനലിലും ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ യു ട്യൂബ് ചാനലിലും കളി കാണാനാകും.
മിനി ഏഷ്യാകപ്പ് എന്നുപേരുള്ള ഈ ടൂര്‍ണമെന്റില്‍ ഇക്കുറി മൂന്ന് ടീംമാത്രമാണ്. പലസ്തീന്‍ പിന്മാറി. ഇതോടെ മറ്റൊരു ടീമായ തജിക്കിസ്ഥാന്‍ ഫൈനലില്‍ കടന്നു.
ഇന്ന് ജയിക്കുന്ന ടീം 17ന് തജിക്കിസ്ഥാനുമായി ഫൈനല്‍ കളിക്കും. ഏഷ്യന്‍ ഗെയിംസില്‍ പ്രീ ക്വാര്‍ട്ടറില്‍ സൗദി അറേബ്യയോട് തോറ്റാണ് ഇഗര്‍ സ്റ്റിമച്ചിന്റെ സംഘം പുറത്തായത്.
"
https://www.facebook.com/Malayalivartha