മത്സരത്തിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ യുറുഗ്വന്‍ ഫുട്ബാള്‍ താരം ജുവാന്‍ ഇസ്‌ക്വിര്‍ഡോ മരണത്തിന് കീഴടങ്ങി

മത്സരത്തിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ യുറുഗ്വന്‍ ഫുട്ബാള്‍ താരം ജുവാന്‍ ഇസ്‌ക്വിര്‍ഡോ മരണത്തിന് കീഴടങ്ങി. യുറുഗ്വയുടെ നാഷനല്‍ ഡി ഫുട്‌ബോള്‍ ക്ലബിന്റെ പ്രതിരോധതാരമായിരുന്നു 27കാരന്‍.
കഴിഞ്ഞ ആഗസ്റ്റ് 22 നാണ് ബ്രസീലിലെ മൊറൂംബി സ്‌റ്റേഡിയത്തില്‍ സാവോ പോളോയ്‌ക്കെതിരായ കോപ്പ ലിബര്‍ട്ടഡോര്‍സിെല മത്സരത്തിനിടെയാണ് കുഴഞ്ഞ് വീണത്. ഉടന്‍ വൈദ്യ സഹായം നല്‍കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സെറോ, പെനറോള്‍, വാണ്ടറേഴ്‌സ്, ലിവര്‍പൂള്‍(മൊണ്ടേവീഡിയോ), മെക്‌സിക്കോയുടെ സാന്‍ ലൂയിസ് തുടങ്ങിയ നിരവധി ഉറുഗ്വായന്‍ ക്ലബ്ബുകളില്‍ പന്തുതട്ടിയിട്ടിട്ടുള്ള താരം ഈ സീസണിലാണ് നാഷണലില്‍ എത്തുന്നത്.
"
https://www.facebook.com/Malayalivartha