ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബംഗളൂരു എഫ്സിക്കെതിരെ കളിക്കാനിറങ്ങും....
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബംഗളൂരു എഫ്സിക്കെതിരെ കളിക്കാനിറങ്ങും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് കിക്കോഫ് നടക്കുക.
പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള ബംഗളൂരു എഫ്സിക്ക് അവസാന ആറു മത്സരത്തില്‍ ഒരു ജയം മാത്രമാണുള്ളത്. എട്ടു മത്സരങ്ങളില്‍ അഞ്ചു ജയം ഉള്‍പ്പെടെ 15 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തുമാണ്. ഇന്ന് ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിലേക്ക് ഒരുപടി കൂടി കടക്കാന്‍ കഴിയും.
ഇതുവരെ 10 തവണ ഇരുടീമുകള് ഐഎസ്എലില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആറെണ്ണത്തിലും ബംഗളൂരുവിനായിരുന്നു വിജയം. രണ്ടു തവണ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്.
"
https://www.facebook.com/Malayalivartha