സ്പെയിനില്‍ നടക്കുന്ന വനിതാ ഹോക്കി നേഷന്‍സ് കപ്പ് ഫൈനലില്‍ കടന്ന് ഇന്ത്യ....
സ്പെയിനില്‍ നടക്കുന്ന വനിതാ ഹോക്കി നേഷന്‍സ് കപ്പ് ഫൈനലില്‍ കടന്ന് ഇന്ത്യ. അയര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ 2-1 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരോ ഗോള്‍ വീതം ആണ് നേടിയെടുത്തത്. പതിനാലാം മിനിറ്റില്‍ അയര്‍ലന്‍ഡാണ് ആദ്യ മുന്നിലെത്തിയത്. 45-ാം മിനിറ്റില്‍ ഉദിത ഇന്ത്യയുടെ സമനില ഗോള്‍ കണ്ടെത്തി.
ക്യാപ്റ്റനും ഗോള്‍കീപ്പറുമായ സാവിയ പുനിയയുടെ മിന്നും പ്രകടനമാണ് ഷൂട്ടൗട്ടില്‍ ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. ഫൈനലില്‍ ലോക ഏഴാം റാങ്കുകാരായ സ്പെയിനാണ് എതിരാളികള്‍.
https://www.facebook.com/Malayalivartha