ലോകകപ്പ് ഹോക്കിയില്‍ വെയ്ല്‍സിനെ 4-2ന് തകര്‍ത്ത് ഇന്ത്യ...
ലോകകപ്പ് ഹോക്കിയില്‍ വെയ്ല്‍സിനെ 42ന് തകര്‍ത്ത് ഇന്ത്യ. ബിര്‍സ മുണ്ട സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ ഇന്ത്യയ്ക്കായി 2 ഗോളുകള്‍ സ്കോര്‍ ചെയ്ത് ആകാശ്ദീപ് സിങ് താരമായി മാറി.
ഷംഷേര്‍ സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. ഗാരെത് ഫല്‍ലോങ്, ജേക്കബ് ഡ്രാപെര്‍ എന്നിവരാണു വെയ്ല്‍സിന്റെ സ്കോറര്‍മാര്‍.
ജയിച്ചെങ്കിലും ഗ്രൂപ്പ് ഡിയില്‍ ഇന്ത്യ രണ്ടാമതായാണു ഫിനിഷ് ചെയ്തത്. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന ടീം നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകള്‍ ക്രോസ് ഓവര്‍ റൗണ്ടിലാണു യോഗ്യത ഉറപ്പാക്കാനുള്ളത്.
ക്രോസ് ഓവര്‍ മത്സരത്തില്‍ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. വെയ്ല്‍സിനെ വലിയ മാര്‍ജിനില്‍ തോല്പിച്ചെങ്കില് ഇന്ത്യയ്ക്കു നേരിട്ടു ക്വാര്‍ട്ടറിലെത്താമായിരുന്നു. ഗ്രൂപ്പ് ചാംപ്യന്മാരായി ഇംഗ്ലണ്ട് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha