റഫാലിന് തിരിച്ചടി.... പരിക്കിനെ തുടര്‍ന്ന് സൂപ്പര്‍താരം റാഫേല്‍ നദാല്‍ ദുബൈ ഓപണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി...
റഫാലിന് തിരിച്ചടി.... പരിക്കിനെ തുടര്‍ന്ന് സൂപ്പര്‍താരം റാഫേല്‍ നദാല്‍ ദുബൈ ഓപണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി... ഇടുപ്പെല്ലിനുണ്ടായ പരിക്കാണ് റഫാലിന് തിരിച്ചടിയായത്.
ഇതോടെ ആറുമുതല്‍ എട്ടാഴ്ച വരെ നദാലിന് കളിക്കളത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടി വരും. ആസ്ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടിനിടെയാണ് നദാലിന് പരിക്കേറ്റത്.
മത്സരത്തില്‍ മക്ഡൊണാള്‍ഡിനോട് തോറ്റ് നദാല്‍ പുറത്തായിരുന്നു. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് നാലുവരെയാണ് ദുബൈ ഓപണ്‍. നദാല്‍ ഉള്‍പ്പെടെ വന്‍ താരനിരയാണ് ദുബൈ ഓപണിന് പ്രതീക്ഷിച്ചിരുന്നത്.
ലോക റാങ്കിങ്ങിലെ ആദ്യ പത്തില്‍ നില്ക്കുന്ന ഏഴ് വനിത താരങ്ങളും ഇത്തവണത്തെ ദുബൈ ഓപണില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യ 20ലെ 14 താരങ്ങളും എത്തും. നിലവിലെ ചാമ്പ്യന്‍ യെലേന ഒസ്റ്റാപെങ്കോ, ലോക റാങ്കിങ്ങില്‍ ഒന്നുമുതല്‍ നാലുവരെ സ്ഥാനത്ത് നില്ക്കുന്ന ഐഗ സൈ്വറ്റക്, ഒന്‍സ് ജാബിയര്‍, ജെസീക്ക പെഗുല, കരോളിന് ഗാര്‍ഷ്യ എന്നിവരാണ് മുഖ്യ ആകര്‍ഷണമായിട്ടുള്ളത്.
"
https://www.facebook.com/Malayalivartha