ആസ്ട്രേലിയന്‍ ഓപണ്‍ ടെന്നിസ് മിക്സഡ് ഡബിള്‍സിന്റെ കലാശപ്പോരാട്ടത്തില്‍ സാനിയ മിര്‍സ-രോഹന് ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി... കിരീടത്തോടെ ഗ്രാന്റ്സ്ലാം കരിയറിന് അന്ത്യം കുറിക്കാമെന്ന സാനിയ മിര്‍സയുടെ സ്വപ്നം സഫലമാകാതെ...
ആസ്ട്രേലിയന്‍ ഓപണ്‍ ടെന്നിസ് മിക്സഡ് ഡബിള്‍സിന്റെ കലാശപ്പോരാട്ടത്തില്‍ സാനിയ മിര്‍സ-രോഹന് ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി...
കിരീടത്തോടെ ഗ്രാന്റ്സ്ലാം കരിയറിന് അന്ത്യം കുറിക്കാമെന്ന സാനിയ മിര്‍സയുടെ സ്വപ്നം സഫലമാകാതെ...
ആസ്ട്രേലിയന്‍ ഓപണ്‍ ടെന്നിസ് മിക്സഡ് ഡബിള്‍സിന്റെ കലാശപ്പോരാട്ടത്തില്‍ സാനിയ മിര്‍സ-രോഹന് ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. ബ്രസീലില്‍ നിന്നുള്ള ലൂയിസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യത്തോട് 7-6, 6-2 എന്ന സ്കോറിനാണ് ഇന്ത്യന്‍ സഖ്യം പരാജയമറിഞ്ഞത്.
കിരീടത്തോടെ ഗ്രാന്റ്സ്ലാം കരിയറിന് അന്ത്യം കുറിക്കാമെന്ന സാനിയ മിര്‍സയുടെ സ്വപ്നം ഇതോടെ വീണുടഞ്ഞു. മൂന്ന് വീതം ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് ഗ്രാന്റ്സ്ലാം കിരീടങ്ങളാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിത താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഇത് തന്റെ അവസാന ഗ്രാന്റ്സ്ലാം ആയിരിക്കുമെന്ന് സാനിയ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
സീഡ് ചെയ്യപ്പെടാതെ എത്തിയ ഇന്ത്യന്‍ സഖ്യം സ്വപ്നതുല്യമായ കുതിപ്പാണ് ടൂര്‍ണമെന്റില്‍ നടത്തിയത്.
"
https://www.facebook.com/Malayalivartha