ഡല്‍ഹി മാരത്തണിന്റെ ഏഴാമത് എഡിഷന് 26ന് നടക്കും...2023 ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടാനാകുമെന്ന പ്രതീക്ഷയില്‍ ഇന്ത്യയുടെ മുന്‍നിര ഓട്ടക്കാര്‍
ഡല്‍ഹി മാരത്തണിന്റെ ഏഴാമത് എഡിഷന് 26ന് നടക്കും... 2023 ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുടെ മുന്‍നിര ഓട്ടക്കാര്‍. അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെയും ഫിറ്റ് ഇന്ത്യയുടെയും നേതൃത്വത്തില്‍ എന്‍ഇബി സ്പോര്‍ട്സ് സംഘടിപ്പിക്കുന്ന ദേശീയ മാരത്തണ്‍, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് ലോധി ഗാര്ഡന്, ഖാന് മാര്‍ക്കറ്റ് എന്നിവയുള്‍പ്പെടെ പ്രധാന സ്ഥലങ്ങളിലൂടെ സ്റ്റേഡിയത്തില്‍ തന്നെ അവസാനിക്കും.
16,000ത്തോളം പേര് പങ്കെടുക്കും. ഫുള്‍ മാരത്തണ്‍, ഹാഫ് മാരത്തണ്‍, 10 കിലോമീറ്റര്‍, അഞ്ചു കിലോമീറ്റര്‍ എന്നീ നാല് വിഭാഗങ്ങളിലാണ് മത്സരം നടക്കുക.
"
https://www.facebook.com/Malayalivartha