ടൂര്‍ണമെന്റിനായി കേരളം ഇന്ന് ഭുവനേശ്വറിലേക്ക്....കേരളത്തിന്റെ ആദ്യമത്സരം 10ന്
ടൂര്‍ണമെന്റിനായി കേരളം ഇന്ന് ഭുവനേശ്വറിലേക്ക്.... മുന്നേറ്റക്കാരന് എം വിഘ്നേഷിന് പകരം ഒ എം ആസിഫ് സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമില്‍.
ഒക്ടോബറില്‍ നടന്ന ദേശീയ ഗെയിംസിനിടയില്‍ നിരോധിത മരുന്നുപയോഗിച്ചതായി ദേശീയ ഉത്തേജകവിരുദ്ധസമിതി (നാഡ) കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിഘ്നേഷിനെ 22 അംഗ ടീമില്‍നിന്ന് മാറ്റിനിര്‍ത്തിയത്.
മുത്തൂറ്റ് എഫ്എ താരമായ ആസിഫിനെ വിങ്ങിലും മധ്യനിരയിലും ഒരുപോലെ ആശ്രയിക്കാം. എറണാകുളം സ്വദേശിയാണ് ഈ ഇരുപത്തിരണ്ടുകാരന്. പ്രാഥമിക റൗണ്ടിനുള്ള പകരക്കാരുടെ പട്ടികയിലുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതില്‍ വിലക്കില്ലെങ്കിലും നാഡ കുറ്റവിമുക്തനാക്കുന്നതുവരെ ടീമില്‍നിന്ന് വിഘ്നേഷിനെ ഒഴിവാക്കുകയാണെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന് (കെഎഫ്എ) സെക്രട്ടറി പി അനില്‍കുമാര്‍ അറിയിച്ചു.
മൂക്കിലെ ശസ്ത്രക്രിയയുടെ ഭാഗമായി താരം ഇന്‍ഹേലര്‍ ഉള്‍പ്പെടെയുള്ള മരുന്ന് ഉപയോഗിച്ചിരുന്നതായും ഇതില്‍ ഏതിലെങ്കിലുമാകും നിരോധിതമരുന്ന് കണ്ടെത്തിയിട്ടുണ്ടാവുകയെന്നും കേരള പരിശീലകന് പി ബി രമേശ് പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് മരുന്നെടുത്തത്. 10ന് ഗോവയുമായാണ് കേരളത്തിന്റെ ആദ്യമത്സരം
"
https://www.facebook.com/Malayalivartha