പ്രഥമ വനിതാ പ്രിമിയര്‍ ലീഗ് ക്രിക്കറ്റിന്റെ പ്രഥമ ലേലത്തിനായി 409 താരങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ബിസിസിഐ... മുംബൈയില്‍ ഫെബ്രുവരി 13ന് ലേലം
പ്രഥമ വനിതാ പ്രിമിയര്‍ ലീഗ് ക്രിക്കറ്റിന്റെ പ്രഥമ ലേലത്തിനായി 409 താരങ്ങളുടെ ചുരുക്കപ്പട്ടിക തയാറാക്കി ബിസിസിഐ. ഫെബ്രുവരി 13ന് മുംബൈയില്‍ വച്ചാണ് ലേലം നടക്കുക. 409 താരങ്ങളില്‍ 246 ഇന്ത്യന്‍ താരങ്ങളും 163 വിദേശ താരങ്ങളുമാണുള്ളത്.
1525 താരങ്ങളാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നത്. അതിനെ 409 പേരായി ചുരുക്കുകയായിരുന്നു. 90 സ്ലോട്ടുകളിലേക്കാണ് ഫ്രാഞ്ചൈസികള്‍ താരങ്ങളെ സ്വന്തമാക്കേണ്ടത്. ഇതില്‍ വിദേശ താരങ്ങള്‍ക്കായുള്ളതാണ് 30 എണ്ണം.
"
https://www.facebook.com/Malayalivartha