ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് പോരാട്ടത്തിന് ഇന്ന് തുടക്കം... ടീമിന്റെ ആദ്യമത്സരം പാക്കിസ്ഥാനെതിരേ ഞായറാഴ്ച നടക്കും
ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് പോരാട്ടത്തിന് ഇന്ന് തുടക്കമാകും ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ശ്രീലങ്കയുമായി ഏറ്റുമുട്ടും.
ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മത്സരം നടക്കുക. രണ്ട് പൂളുകളിലായാണ് ആദ്യറൗണ്ട് പോരാട്ടമുള്ളത്. ഗ്രൂപ്പില്‍ ആദ്യരണ്ട് സ്ഥാനക്കാര്‍ സെമിയില്‍ പ്രവേശിക്കുകയും ചെയ്യും . ഈ മാസം 26നാണ് ഫൈനല്‍ നടക്കുക.
അതേസമയം ഹര്‍മീത് പ്രീതിന്റെ നേതൃത്വത്തില്‍ കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ടീമിന്റെ ആദ്യമത്സരം ചിരവൈരികളായ പാക്കിസ്ഥാനെതിരേ നാളെ നടക്കും. വൈകുന്നേരം 6.30നാണ് ഇന്ത്യയുടെ മത്സരങ്ങള്‍. പൂള് ബിയില്‍ ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് ഇന്ത്യയും പാക്കിസ്ഥാനും ഒപ്പമുള്ളത്.
2020 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ 85 റണ്‍സിനു തോല്‍പ്പിച്ച് ഓസ്ട്രേലിയ കപ്പുയര്‍ത്തി. ഓസ്ട്രേലിയയുടെ അഞ്ചാം ലോകകപ്പാണ്.
https://www.facebook.com/Malayalivartha