ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫിലേക്ക് കണ്ണുവെച്ച്, ചിര വൈരികളായ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയും ബംഗളൂരു എഫ്.സിയും ഇന്ന് കളത്തിലിറങ്ങുന്നു
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫിലേക്ക് കണ്ണുവെച്ച്, ചിര വൈരികളായ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയും ബംഗളൂരു എഫ്.സിയും ഇന്ന് കളത്തിലിറങ്ങുന്നു.
സൂപ്പര്‍ ഫോം തുടരുന്ന ബംഗളൂരുവും വിജയവഴിയില്‍ തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്സും തമ്മിലെ പോരാട്ടത്തിന് കളത്തിനകത്തും പുറത്തും ചൂടേറും. ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ മഞ്ഞപ്പട 'രണ്ടാം ഹോം' എന്ന് വിശേഷിപ്പിക്കുന്ന ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നല്ലൊരു ശതമാനം ടിക്കറ്റുകളും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കൈക്കലാക്കി കഴിഞ്ഞിരിക്കുകയാണ്.
പടിഞ്ഞാറെ ഗാലറിയില്‍ ബംഗളൂരുവിന്റെ ആരാധകരായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും കിഴക്കെ ഗാലറിയില്‍ മഞ്ഞപ്പടയും ആര്‍പ്പുവിളിക്കുമ്പോള്‍ ഇരു ടീമുകളുടെയും ആരാധകര്‍ ഒരുപോലെ നിറഞ്ഞൊഴുകുന്ന കണ്ഠീരവ സ്റ്റേഡിയം സൂപ്പര്‍ ലീഗിലെ അപൂര്‍വ കാഴ്ചയായേക്കും.
"
https://www.facebook.com/Malayalivartha