സ്പാനിഷ് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിനു തോല്‍വി
സ്പാനിഷ് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിനു തോല്‍വി. ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിക്സ തുന്ജുംഗിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോല്‍വി വഴങ്ങിയത്. സ്കോര്‍: 8-21, 8-21.
സെമിയില്‍ സ്പാനിഷ് താരം കരോളിന് മാരിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ കീഴടക്കിയായിരുന്നു 23കാരിയായ തുന്ജുംഗ് ഫൈനലില്‍ പ്രവേശിച്ചത്. സെമിയില്‍ സിംഗപ്പുരിന്റെ യൊ ജിയ മിന്നിനെ മറികടന്നായിരുന്നു സിന്ധു ഫൈനലില്‍ പ്രവേശിച്ചത്.
"
https://www.facebook.com/Malayalivartha