സാഫ് കപ്പില്‍ കുവൈത്തിനെതിരായ മത്സരത്തിലും ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് ചുവപ്പുകാര്‍ഡ്...പുറത്താകുന്നത് ഇത് രണ്ടാംതവണ, കടുത്ത നടപടി ഉണ്ടായേക്കും

സാഫ് കപ്പില്‍ കുവൈത്തിനെതിരായ മത്സരത്തിലും ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് ചുവപ്പുകാര്‍ഡ്...പുറത്താകുന്നത് ഇത് രണ്ടാംതവണ
നേരത്തെ പാകിസ്താനെതിരായ മത്സരത്തിലും ചുവപ്പുകാര്‍ഡ് കണ്ടിരുന്ന സ്റ്റിമാച്ച് ടൂര്‍ണമെന്റിലെ മൂന്ന് മത്സരങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്താകുന്നത്. മത്സരത്തിന്റെ 62-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം മഹേഷ് സിങ്ങിനെ കുവൈത്ത് താരം അല്‍ഖലാഫ് തള്ളിയിട്ടതിനു പിന്നാലെ സ്റ്റിമാച്ച് ടച്ച് ലൈനിലേക്ക് വന്ന പന്ത് പിടിച്ചെടുത്ത് കളി തടസപ്പെടുത്തി.
ഇതോടെ കുവൈത്ത് താരങ്ങള്‍ നടപടി ആവശ്യപ്പെട്ട് റഫറിക്ക് ചുറ്റും കൂടി. പിന്നാലെ റഫറി സ്റ്റിമാച്ചിന് മഞ്ഞകാര്‍ഡ് നല്‍കി. എന്നാല്‍ തുടര്‍ച്ചയായി സ്റ്റിമാച്ച് റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരേ മാച്ച് ഓഫീഷ്യല്‍സിനോട് പരാതിപ്പെടുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. ഇതോടെ 81-ാം മിനിറ്റില്‍ റഫറി സ്റ്റിമാച്ചിനെ ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കുകയായിരുന്നു.
നേരത്തെ പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട സ്റ്റിമാച്ചിന് നേപ്പാളിനെതിരായ മത്സരത്തില്‍ വിലക്ക് ലഭിച്ചിരുന്നു. വീണ്ടും ചുവപ്പുകാര്‍ഡ് കണ്ടതോടെ അദ്ദേഹത്തിനെതിരേ കടുത്ത നടപടി ഉണ്ടായേക്കും.
" fr
https://www.facebook.com/Malayalivartha