ഗുസ്തി താരങ്ങള്‍ക്ക് വിദേശത്ത് പരിശീലനം നടത്താന്‍ അനുമതി നല്‍കി കേന്ദ്ര കായിക മന്ത്രാലയം...ബജ്രംഗ് പുനിയയ്ക്കും വിനേഷ് ഫോഗട്ടിനും വിദേശത്ത് പോകാം

ഗുസ്തി താരങ്ങള്‍ക്ക് വിദേശത്ത് പരിശീലനം നടത്താന്‍ അനുമതി നല്‍കി കേന്ദ്ര കായിക മന്ത്രാലയം...ബജ്രംഗ് പുനിയയ്ക്കും വിനേഷ് ഫോഗട്ടിനും വിദേശത്ത് പോകാം. താരങ്ങളുടെ അപേക്ഷ സ്വീകരിക്കുകയും ചെയ്തു.
കിര്‍ഗിസ്ഥാനിലും ഹംഗറിയിലുമാണ് പരിശീലനം നടക്കുക. ജൂലൈ ആദ്യവാരം താരങ്ങള്‍ വിദേശത്തേക്ക് പോകും. ബജ്റംഗ് പുനിയ കിര്‍ഗിസ്ഥാനിലെ ഇസിക് കുലിലും വിനേഷ് ഫോഗട്ട് ഹംഗറിയിലെ ബുഡാപെസ്റ്റിലുമാണ് പരിശീലനം നടത്തുക.
ഏഷ്യന്‍ ഗെയിംസിനും ലോക ചാമ്പ്യന്‍ഷിപ്പിനും മുന്നോടിയായാണ് രണ്ടു പേരും വിദേശത്ത് പരിശീലനം നടത്തുന്നത്. പരിശീലകന്‍ അടക്കം ഏഴു പേര്‍ക്ക് ഒപ്പം പോകാനും അനുമതി ലഭിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha