ഇന്ത്യ ഇന്ന് സാഫ് കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലിനായി കളത്തിലിറങ്ങുന്നു

ഇന്ത്യ ഇന്ന് സാഫ് കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലിനായി കളത്തിലിറങ്ങുന്നു. രണ്ടാഴ്ച മുമ്പ് ഭുവനേശ്വറില്‍ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിന്റെ ഫൈനലില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത ലെബനോനാണ് ഇന്ത്യയുടെ ഇന്നത്തെ എതിരാളികള്‍.
ബംഗളുരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ രാത്രി ഏഴര മുതലാണ് മത്സരം.ഡി.ഡി ഭാരതി ചാനലിലും ഫാന്‍ കോഡ് ആപ്പിലും കളി ലൈവായി കാണാനാകും. രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാം വട്ടമാണ് ഇന്ത്യയും ലെബനോനും കളത്തില്‍ ഏറ്റുമുട്ടുന്നത്.
ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലായിരുന്നു കഴിഞ്ഞ രണ്ട് പോരാട്ടങ്ങളും. ആ ടൂര്‍ണമെന്റില്‍ ഫൈനലില്‍ തോല്‍പ്പിക്കും മുമ്പ് ഇന്ത്യ പ്രാഥമിക റൗണ്ട് മത്സരത്തില്‍ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.
സാഫ് കപ്പില്‍ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയിരിക്കുന്നത്. ഗ്രൂപ്പില്‍ പാകിസ്ഥാനെ 4-0ത്തിന് തകര്‍ത്ത് തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ നേപ്പാളിനെ 2-0ത്തിന് തോല്‍പ്പിച്ചിരുന്നു.
അവസാന മത്സരത്തില്‍ കുവൈറ്റിനോട് 1-1ന് സമനിലയില്‍ പിരിഞ്ഞതോടെയാണ് രണ്ടാം സ്ഥാനക്കാരാകേണ്ടി വന്നത്. ബി ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങളിലും വിജയം നേടി ഒന്നാം സ്ഥാനാക്കാരായാണ് ലെബനന്‍ സെമിയിലെത്തിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha