ആഷസ് പരമ്പരയിലെ രണ്ടാം പോരാട്ടത്തിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഓസ്ട്രേലിയ

ആഷസ് പരമ്പരയിലെ രണ്ടാം പോരാട്ടത്തിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഓസ്ട്രേലിയ. 371 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 327 റണ്‍സില്‍ അവസാനിച്ചു. 43 റണ്‍സിനാണ് ഓസ്ട്രേലിയ വിജയം പിടിച്ചത്.
214 പന്തുകള്‍ നേരിട്ടു 155 റണ്‍സ് അടിച്ച് ഉജ്ജ്വല സെഞ്ച്വറിയുമായി സ്റ്റോക്സ് പൊരുതിയെങ്കിലും അന്തിമ വിജയം ഓസ്ട്രേലിയക്ക് തന്നെ. ഒന്‍പത് വീതം സിക്സും ഫോറും സഹിതമായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ സമ്മോഹനമായ മറ്റൊരു ഐതിഹാസിക ഇന്നിങ്സ്. ഓപ്പണര്‍ ബെന്‍ ഡുക്കറ്റും ടീം സ്‌കോറിലേക്ക് നിര്‍ണായക പങ്കു വഹിച്ചു. താരം 83 റണ്‍സെടുത്തു താരം മടങ്ങി.
അഞ്ചാം ദിനത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിച്ചത്. ആറ് വിക്കറ്റുകളാണ് അവര്‍ക്ക് ശേഷിച്ചത്. ബെന്‍ സ്റ്റോക്സ് ക്രീസിലുള്ളതായിരുന്നു ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം. അതു സാധൂകരിക്കുന്ന തരത്തില്‍ താരം ബാറ്റ് വീശിയെങ്കിലും വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
അഞ്ചാം ദിനത്തില്‍ കരുത്തോടെ ബാറ്റേന്തിയ സ്റ്റോക്സ്- ഡുക്കറ്റ് സഖ്യം 132 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഡുക്കറ്റ് മടങ്ങും വരെ കളി ഇംഗ്ലണ്ട് പക്ഷത്തായിരുന്നു. താരം മടങ്ങിയതിനു പി സ്റ്റോക്സ് ഗിയര്‍ മാറ്റി. പരമാവധി വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ തുനിഞ്ഞതോടെ ഇംഗ്ലണ്ടിന്റെ വിജയ ലക്ഷ്യം കുറഞ്ഞു.
ഡുക്കറ്റിനു പകരക്കാരനായി ജോണി ബെയര്‍സ്റ്റോയ്ക്കു കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. താരം 10 റണ്‍സുമായി മടങ്ങി. പിന്നാലെ വന്ന സ്റ്റുവര്‍ട്ട് ബ്രോഡ് ചെറുത്തു നില്‍പ്പ് തുടര്‍ന്നതു അവരുടെ പോരാട്ടത്തില്‍ നിര്‍ണായകമായി മാറി .
"
https://www.facebook.com/Malayalivartha